Cricket

മാസ്റ്റര്‍ ക്ലാസ് ബാറ്റിംഗ്!! കാശ്മീരില്‍ റോഡരുകില്‍ നാട്ടുകാരുമായി ക്രിക്കറ്റ് കളിച്ച് സച്ചിന്‍!! വീഡിയോ വൈറല്‍

ക്രിക്കറ്റിന് ഒരു ദൈവമേയുള്ളൂ, അതാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇപ്പോഴിതാ ഇതിഹാസ താരം കാശ്മീരിലെ നാട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കുടുംബത്തോടൊപ്പം കാശ്മീര്‍ സന്ദര്‍ശിക്കുന്ന സച്ചിന്‍ എംജെ സ്‌പോര്‍ട്‌സ് ബാറ്റ് ഫാക്ടറിയും സന്ദര്‍ശിച്ചു.


തന്റെ മൂത്ത സഹോദരി തനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങി നല്‍കിയതിനെക്കുറിച്ചും സച്ചിന്‍ പറഞ്ഞു. സഹോദരിയായ സവിത ടെണ്ടുല്‍ക്കര്‍ ആദ്യമായി സമ്മാനിച്ച ബാറ്റ് കശ്മീര്‍ വില്ലോ ആയിരുന്നു സച്ചിന്‍ പറഞ്ഞു.

തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗുല്‍മാര്‍ഗിലെ തെരുവില്‍ കശ്മീരി യുവാക്കള്‍ക്കൊപ്പം സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നത് കാണാം. സച്ചിന്റെ ബാറ്റ് ചെയ്യുമ്പോള്‍ നാട്ടുകാര്‍ കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്.

അവസാനം ബാറ്റ് തലതിരിച്ചു പിടിച്ച് ബാറ്റ് ചെയ്യുന്ന സച്ചിന്റെ പ്രകടനം കണ്ട് ആളുകള്‍ അത്ഭുതംകൂറുന്നതും വീഡിയോയില്‍ കാണാം.


നേരത്തെ, കാശ്മീരിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ സച്ചിന് യാത്രക്കാരില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ വിമാനത്തിനുള്ളില്‍ ആരാധകര്‍ ‘സച്ചിന്‍, സച്ചിന്‍’ എന്ന മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.

സച്ചിന്‍ റോഡരുകില്‍ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു.

Related Articles

Back to top button