Cricket

ഇവന്‍ സച്ചിനെപ്പോലെ ഇതിഹാസമാവും!! യുവതാരത്തെ വാനോളം പുകഴ്ത്തി സിദ്ധു

ക്യാപ്റ്റനെന്ന നിലയില്‍ പ്രകടനം ശരാശരിയാണെങ്കിലും ബാറ്ററെന്ന നിലയില്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ റിതുരാജ് ഗെയ്ക്വാദ്.

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ പരാജയപ്പെട്ടെങ്കിലും റിതുരാജ് സെഞ്ചുറി നേടിയിരുന്നു. ഐപിഎല്ലില്‍ റിതുരാജിന്റെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു അത്.

എന്നിരുന്നാലും ടീം പരാജയം ഏറ്റുവാങ്ങിയതിനാല്‍ തന്നെ ചെന്നൈക്ക് താരത്തിന്റെ ഇന്നിംഗ്‌സിനെ പ്രഭ മങ്ങിപ്പോയി.

66 റണ്‍സ് നേടിയ ശിവം ദുബെയും 108 റണ്‍സ് നേടിയ റിതുരാജും ചേര്‍ന്ന് ചെന്നൈ സ്‌കോര്‍ 210ലെത്തിച്ചെങ്കിലും മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ ചരിത്ര ഇന്നിംഗ്‌സ് ലഖ്‌നൗവിനെ വിജയതീരത്തണയ്ക്കുകയായിരുന്നു.

സ്‌റ്റോയിനിസ് നേടിയ 124 റണ്‍സ് ഐപിഎല്‍ ചേസിംഗിലെ റെക്കോഡ് വ്യക്തിഗത സ്‌കോറായി മാറുകയും ചെയ്തു.

സെഞ്ചുറി പ്രകടനം ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമതെത്താനും ഗെയ്ക്വാദിനെ സഹായിച്ചു.

അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന് വലിയ രീതിയില്‍ ഉള്ള പ്രശംസ ലഭിക്കുകയും ചെയ്തു. 349 റണ്‍സുമായി വിരാട് കോഹ്ലിക്ക് പിന്നിലാണ് താരം ഇപ്പോള്‍.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ദു റുതുരാജ് ഗെയ്ക്വാദിനെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായാണ് താരതമ്യം ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വലിയ പേരായി മാറാനാണ് ഗെയ്ക്വാദിന്റെ പോക്കെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

”ഋതുരാജ് ഗെയ്ക്വാദ് നല്ല രീതിയില്‍ കളിക്കുകയും ഷോട്ടുകള്‍ അടിക്കുകയും ചെയ്യുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹം ഒരു പ്രത്യേക പ്രതിഭയാണ്, സമീപഭാവിയില്‍ അദ്ദേഹം വലിയ പേരായി മാറും, ”സിദ്ധു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അതേ സമയം എല്‍എസ്ജിയ്‌ക്കെതിരായ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മാസം 28ന് സണ്‍റൈസേഴ്‌സിനെതിരേയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Related Articles

Back to top button