Cricket

ഓസ്‌ട്രേലിയയുടെ പ്ലാന്‍ ബി മനസ്സിലാക്കിയതു കൊണ്ടാണ് ഞാനും തന്ത്രം മാറ്റിയത് !! രോഹിത് ശര്‍മയുടെ വെളിപ്പെടുത്തല്‍

ട്വന്റി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ.

നായകന്‍ രോഹിത് ശര്‍മയുടെ അത്യുജ്ജല ഇന്നിംഗ്‌സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ഓസീസിനെതിരേ ജയിച്ചു കയറിയത്.

മത്സരത്തിനു പിന്നാലെ വിജയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.

മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ കാറ്റ് മത്സരത്തില്‍ ഒരു ഘടകമായിരുന്നു. അതിനാല്‍ ഓസ്ട്രേലിയ പ്ലാന്‍ ബി പുറത്തെടുത്തു.

കാറ്റിനെതിരായി പന്തെറിയുക എന്നതായിരുന്നു അവരുടെ പ്ലാന്‍ ബി. അതുകൊണ്ട് ഓഫ്സൈഡില്‍ നന്നായി കളിക്കണമെന്ന് താന്‍ തീരുമാനിച്ചതായി രോഹിത് ശര്‍മ്മ പറഞ്ഞു.

കാറ്റ് മത്സരത്തില്‍ ഒരു ഘടകമായപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ഇതോടെ എല്ലാ വശത്തേയ്ക്കും സ്‌കോര്‍ നേടാന്‍ താന്‍ ശ്രമിച്ചു.

ഒരു ഷോട്ടിനെ മാത്രം ആശ്രയിക്കാതെ കഴിയാവുന്ന രീതിയിലെല്ലാം ബാറ്റ് ചെയ്യണം. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേയ്ക്കും കളിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയെന്നും രോഹിത് ശര്‍മ പ്രതികരിച്ചു.

200 മികച്ചൊരു സ്‌കോര്‍ ആണ്. എന്നാല്‍ ഈ ഗ്രൗണ്ടില്‍ പ്രത്യേകിച്ചും കാറ്റുള്ള സാഹചര്യത്തില്‍ എന്തും സംഭവിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീം സാഹചര്യങ്ങളെ നന്നായി ഉപയോഗിച്ചു. ഓസ്ട്രേലിയ നന്നായി കളിച്ചപ്പോള്‍ വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചയൊരു ഇന്നിംഗായിരുന്നു രോഹിതിന്റേത്. 41 പന്തില്‍ ഏഴു ഫോറും എട്ടു സിക്‌സറും സഹിതം 92 റണ്‍സ് നേടിയ താരത്തിന് നിര്‍ഭാഗ്യം കൊണ്ട് സെഞ്ചുറി നഷ്ടമാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 205 റണ്‍സ് എടുത്തപ്പോള്‍. ഓസ്‌ട്രേലിയയുടെ മറുപടി ഏഴു വിക്കറ്റിന് 181ല്‍ അവസാനിക്കുകയായിരുന്നു.

Related Articles

Back to top button