Cricket

രോഹിത് ശര്‍മ എന്ന സൂര്യന്‍ അസ്തമിക്കുകയാണോ ? ഗാലറിയില്‍ ഇരുന്ന് രോഹിത് കണ്ണു തുടയ്ക്കുന്ന വീഡിയോ വൈറല്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ വിജയം കണ്ടിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് താരവും ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മ മോശം ഫോം തുടരുന്നത് മുംബൈ ടീമിലുപരി ഇന്ത്യന്‍ ടീമിനാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ഇന്നലെ അഞ്ചു പന്തില്‍ നാലുറണ്‍സ് മാത്രമാണ് രോഹിതിന് നേടാന്‍ സാധിച്ചത്. ഹൈദരാബാദിന്റെ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് താരം പുറത്തായത്.

ഇപ്പോള്‍ പുറത്തായതിന് ശേഷം ഗാലറിയില്‍ ഇരുന്ന് കളി കാണുന്ന മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്റെ മുഖഭാവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.

ഫോം കണ്ടെത്താന്‍ കഴിയാത്തതിലുള്ള നിരാശ കാരണം രോഹിത് കരയുകയാണെന്ന് തോന്നിപ്പിക്കുന്ന ക്ലിപ്പാണ് പ്രചരിക്കുന്നത്. രോഹിത് കരയുകയാണോ എന്ന തരത്തിലുള്ള കമന്റുകളാണ് ആരാധകരില്‍ നിന്ന് വരുന്നത്.

Related Articles

Back to top button