Cricket

ഇങ്ങ് അടുത്തു വരൂ…ഞാന്‍ ഒരു പാവമല്ലേ !! പോലീസുകാരനൊപ്പമുള്ള രോഹിത് ശര്‍മയുടെ വീഡിയോ വൈറല്‍

ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും രാജ്യത്ത് ആവേശത്തിന് കുറവൊന്നുമില്ല. നീലപ്പടയ്ക്ക് കിരീടം നേടിക്കൊടുത്ത നായകന്‍ രോഹിത് ശര്‍മയെ വാഴ്ത്തുകയാണ് ആരാധകര്‍.

കിരീടം നേടി തിരിച്ചെത്തിയത് മുതല്‍ ആരാധകരുടെ ഒപ്പം തന്നെ ആയിരുന്നു രോഹിത് എന്ന് പറയാം. അവരോട് സംസാരിക്കാനും അവര്‍ക്ക് ഒപ്പം ഫോട്ടോ എടുക്കാനും രോഹിത് ഒട്ടും മടിച്ചില്ല.

ഇപ്പോഴിതാ ഒരു പോലീസുകാരന്റെ ഒപ്പമുള്ള രോഹിതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വീഡിയോയാണിത്.

പരിഭ്രമത്തോടെ മാറി നില്‍ക്കുന്ന പോലീസുകാരന് കൈ കൊടുത്ത രോഹിത് അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഇത്ര തിരക്കുള്ള സമയത്ത് പോലും രോഹിതിന്റെ നല്ല പെരുമാറ്റം തന്നെയാണ് കൂടുതല്‍ ആളുകളും വാഴ്ത്തിപ്പാടുന്നത്.

അതേസമയം ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരെ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.

ട്വന്റി20 ലോകകപ്പ് വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച ഷാ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാ പറഞ്ഞു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി പാകിസ്ഥാനിലാണ് നടക്കുന്നത്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോവുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

Related Articles

Back to top button