Cricket

അന്തസ് വേണമെടാ അന്തസ് !! അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്തു വിട്ട സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരേ കലിപ്പിച്ച് രോഹിത് ശര്‍മ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനു മുമ്പ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരുമായി മുംബൈ താരം രോഹിത് ശര്‍മ നടത്തിയ സംഭാഷണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

സംഭവം പുറത്തായതിനു പിന്നാലെ സ്റ്റാര്‍സ്‌പോര്‍ട്‌സിനെതിരേ കലിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വീഡിയോ പുറത്തു വിട്ടിരുന്നുവെങ്കിലും വീഡിയോ വിവാദത്തിനു തിരികൊളുത്തിയതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

സംഭാഷണത്തില്‍ മുംബൈക്കൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന രോഹിത്തിന്റെ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. വീഡിയോ വൈറലായതാണ് രോഹിതിനെ ചൊടിപ്പിച്ചത്.

ക്രിക്കറ്റ് താരങ്ങളുടെ സ്വകര്യതക്ക് ഇന്നത്തെ കാലത്ത് യാതൊരു പരിഗണനയുമില്ലെന്നും അവരുടെ ഓരോ ചുവടും സംഭാഷണവും ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും രോഹിത് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

മത്സര ദിവസവും പരിശീലനസമയത്തും സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലും റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്.ഞാന്‍ നടത്തിയൊരു സൗഹൃദ സംഭാഷണം റെക്കോര്‍ഡ് ചെയ്യരുതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞിട്ടും അവരത് റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടു.


അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.അവര്‍ക്ക് എക്‌സ്‌ക്ല്യൂസീവുകള്‍ വേണം.കാഴ്ചക്കാരെ കൂട്ടുന്നതില്‍ മാത്രമാണ് അവരുടെ നോട്ടം.

പക്ഷെ അവരിത് തുടര്‍ന്നാല്‍ കളിക്കാരുമായും ആരാധകരുമായുമുള്ള പരസ്പര വിശ്വാസം നഷ്ടമാകും. കുറച്ചെങ്കിലും സാമാന്യബുദ്ധി ഉപയോഗിക്കു എന്നായിരുന്നു രോഹിത്തിന്റെ എക്‌സ് പോസ്റ്റ്.

അഭിഷേക് നായരുമായുള്ള സൗഹൃദ സംഭാഷണത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞിരുന്നു.

അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്നെ ഇതൊന്നും ബാധിക്കില്ല.അവരാണ് ഇനി തീരുമാനിക്കേണ്ടത്,എന്തൊക്കെ സംഭവിച്ചാലും അതെന്റെ വീടാണ് ഭായ്. ഞാനുണ്ടാക്കിയ ക്ഷേത്രമാണത് എന്ന് പറഞ്ഞശേഷം എന്തായാലും എനിക്കെന്താ ഇതെന്റെ അവസാനത്തേതാണെന്ന് പറഞ്ഞാണ് രോഹിത് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.


ഇത് കൊല്‍ക്കത്തയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവന്നതിനു പിന്നാലെ രോഹിത് മുംബൈ വിടുന്നതു സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു.

രോഹിത് സംസാരിക്കുമ്പോള്‍ കാമറാമാനോട് ഷൂട്ട് ചെയ്യരുതെന്ന് രോഹിത് പറയുന്നത് വീഡിയോയില്‍ കാണാമായിരുന്നു.
ഇത് രോഹിതിന്റെ അവസാന ഐപിഎല്‍ സീസണാണെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related Articles

Back to top button