Cricket

അവന്മാരെ രണ്ടു പേരെയും ഒരു തരത്തിലും സഹിക്കാനാവില്ല!! സഹതാരങ്ങളെക്കുറിച്ച് തുറന്നടിച്ച് രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും ദേശീയ ടീമില്‍ രോഹിതിന്റേത് തന്നെയാണ് അവസാന വാക്ക്.

ഇന്ത്യയുടെ എല്ലാ താരങ്ങളുമായി അടുത്ത സൗഹൃദമുള്ളയാളാണ് രോഹിത്. എന്നാല്‍ രണ്ട് താരങ്ങളുമായി റൂം ഷെയര്‍ ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മുമ്പൊക്കെ ഒരേ റൂം പല താരങ്ങളും പങ്കുവയ്‌ക്കേണ്ടി വരുമായിരുന്നു. ആ സമയത്തെ കാര്യങ്ങളാണ് രോഹിത് ശര്‍മ ഇപ്പോള്‍ തുറന്നു പറയുന്നത്.

”ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായ റൂമുകള്‍ ലഭിക്കും. എന്നാല്‍ റൂം പങ്കിടാന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഞാന്‍ ശിഖര്‍ ധവാന്‍, റിഷഭ് പന്ത് എന്നിവരെയാണ് പറയുക. അവര്‍ അച്ചടക്കമില്ലാത്തവരാണ്.

പരിശീലനത്തിന് ശേഷം റൂമിലെത്തിയാല്‍ ജഴ്‌സിയെല്ലാം ഊരി എവിടെയെങ്കിലുമൊക്കെ ഇടും. അവരുടെ റൂമിനു മുമ്പില്‍ മിക്കപ്പോഴും ഡുനോട്ട് ഡിസ്റ്റര്‍ബ് എന്നായിരിക്കും ഉണ്ടാവുക.

അതിന് കാരണം അവരുടെ ഉറക്കമാണ്. ഉച്ചക്ക് ഒരു മണിവരെയൊക്കെ അവര്‍ കിടന്ന് ഉറങ്ങാറുണ്ട്. റൂം വൃത്തിയാക്കാന്‍ ആളുകള്‍ എത്തുമ്പോള്‍ പോലും അവര്‍ റൂം തുറക്കാത്ത അവസ്ഥകളുണ്ട്. രോഹിത് പറയുന്നു.

മുമ്പ് ഒരു റൂമില്‍ രണ്ട് താരങ്ങളെന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സിംഗിള്‍ റൂമുകളാണുള്ളത്.

Related Articles

Back to top button