Cricket

രണ്ടു പേരുടെ ബാറ്റിംഗ് പൊസിഷന്‍ മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത് !! രോഹിത് ശര്‍മ പറയുന്നതിങ്ങനെ…

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ഓപ്പണിംഗ് താരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും മറ്റാരുടെയും ബാറ്റിംഗ് പൊസിഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും രോഹിത് ശര്‍മ്മ പ്രതികരിച്ചു. എങ്കിലും പാക്കിസ്ഥാനെതിരേ റിഷഭ് പന്ത് മൂന്നാം നമ്പറില്‍ ഇറങ്ങുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഐപിഎല്ലിലെ റിഷബ് പന്തിന്റെ പ്രകടനം താന്‍ വിലയിരുത്തിയിരുന്നു. ലോകകപ്പില്‍ റിഷഭ് ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നതായും രോഹിത് ശര്‍മ്മ പറഞ്ഞു.

പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദം നല്‍കുന്നില്ലെന്നും ഏഴ് മാസം മുമ്പ് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീം പാകിസ്ഥാനെ ഒടുവില്‍ നേരിട്ടത്. എന്നാല്‍ ട്വന്റി 20 പ്രവചനാതീതമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂചിപ്പിച്ചു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ സിംബാവ്‌വെയോട് പരാജയപ്പെട്ടുവെങ്കിലും അവര്‍ ഫൈനല്‍ കളിച്ചുവെന്ന് രോഹിത് ചൂണ്ടിക്കാട്ടി.

അതായത് ഒരു ടീമിന്റെ ദിവസമാണെങ്കില്‍ ആര്‍ക്കും ആരെയും പരാജയപ്പെടുത്താമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തിലാണ് മത്സരം.

മലയാളി താരം സഞ്ജു സാംസണെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. മൂന്നു പേസര്‍മാരെ കളിപ്പിക്കുന്നതിനാല്‍ ശിവം ദുബെയ്ക്ക് ബൗള്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാറ്റര്‍ എന്ന നിലയില്‍ സഞ്ജു തന്നെയാണ് ദുബെയേക്കാള്‍ കേമന്‍ എന്നും ആരാധകര്‍ പറയുന്നു.

Related Articles

Back to top button