Cricket

ധോണിയും കോഹ്‌ലിയുമൊന്നുമല്ല ആ രണ്ടു താരങ്ങളാണ് എന്റെ ഹീറോസ്!! തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് രോഹിത് ശര്‍മ

സമകാലീന ക്രിക്കറ്റില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ബാറ്റര്‍മാരുടെ പേര് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

എന്നാല്‍ ഇവര്‍ ഇന്ത്യന്‍ താരങ്ങളല്ലെന്നതാണ് പ്രത്യേകത. ഇംഗ്ലണ്ടിന്റെ സാക് ക്രാളിയെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയുമാണ് രോഹിത് തന്റെ ഇഷ്ടതാരങ്ങളായി തെരഞ്ഞെടുത്തത്.

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഈ വര്‍ഷമാദ്യം ക്രാളി ഇന്ത്യ സന്ദര്‍ശിച്ചു, തന്റെ മനോഹര ബാറ്റിംഗിലൂടെ എല്ലാവരെയും ആകര്‍ഷിക്കുകയും ചെയ്തു.

സമീപ വര്‍ഷങ്ങളില്‍ വിദേശ ബാറ്റര്‍മാര്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും, ഇന്ത്യന്‍ ബോളര്‍മാരെ ആക്രമണം നടത്തി സാക്ക് ക്രാളി തന്റെ ക്ലാസ് കാണിച്ചു. 5 ടെസ്റ്റുകളില്‍ നിന്ന് 407 റണ്‍സ് നേടിയ അദ്ദേഹം ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി പരമ്പര പൂര്‍ത്തിയാക്കി.

”ഈ സീസണില്‍ ഞാന്‍ സാക്ക് ക്രാളിയെ വളരെ അടുത്ത് വീക്ഷിക്കുകയും അവന്റെ ബാറ്റിംഗ് ആസ്വദിക്കുകയും ചെയ്തു.

സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗും ഞാന്‍ ആസ്വദിക്കാറുണ്ട് ബാക്കിയുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെങ്കിലും, കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു കഴുവുണ്ട്. അവന്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു’ രോഹിത് ശര്‍മ പറഞ്ഞു. ദുബായ് ഐ 103.8 യൂട്യൂബ് ചാനലിലെ ഒരു പോട്കാസ്റ്റിലായിരുന്നു രോഹിതിന്റെ ഈ തുറന്നു പറച്ചില്‍.

ഐപിഎല്ലില്‍ രോഹിതിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് സീസണിലെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനോടു പരാജയപ്പെട്ടിരുന്നു. എങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി രോഹിത് മത്സരത്തില്‍ തിളങ്ങി.

ഇത് താരത്തിന്റെ അവസാന ഐപിഎല്‍ സീസണായേക്കുമെന്നൊരു സംസാരമുണ്ട്. താരം തന്നെ ഇത് സംബന്ധിച്ച് പരോക്ഷ സൂചനകളും നല്‍കിയിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കെകെആര്‍ പരിശീലകന്‍ അഭിഷേക് നായരുമായി സംസാരിക്കവെയാണ് രോഹിത് വിരമിക്കലിനെ കുറിച്ച് സൂചന നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആദ്യം കെകെആര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.

അടുത്ത സീസണിലേക്ക് രോഹിത് ശര്‍മയെ ഏതായാലും നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് ഉദ്ദേശിക്കുന്നില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്.

മുംബൈ ടീമിലെ പടലപ്പിണക്കങ്ങള്‍ പല തവണ ചര്‍ച്ചയാവുകയും ചെയ്തു. സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തെണ്ണത്തിലും തോറ്റ് അവസാന സ്ഥാനക്കാരായാണ് മുംബൈ മടങ്ങുന്നത്.

Related Articles

Back to top button