Cricket

അമ്പട കേമാ സണ്ണിക്കുട്ടാ!! അബദ്ധത്തില്‍ യൂട്യൂബ് ഹിസ്റ്ററി പങ്കുവെച്ച റിയാന്‍ പരാഗ് പെട്ടു; ആകെ നാണക്കേട്

പുറമെ എത്ര മാന്യനായാലും ഒരാളുടെ തനിസ്വഭാവം തിരിച്ചറിയാന്‍ അയാളുടെ ഇന്റര്‍നെറ്റ് സേര്‍ച്ച് ഹിസ്റ്ററി നോക്കിയാല്‍ മതിയെന്ന് പറയാറുണ്ട്.

ആരെങ്കിലും അബദ്ധത്തില്‍ ഫോണ്‍ പരിശോധിച്ചാല്‍ തന്റെ സേര്‍ച്ച് ഹിസ്റ്ററി കാണാതിരിക്കാന്‍ മിക്കവരും ബ്രൗസിംഗ് കഴിയുന്ന സമയത്തു തന്നെ ഹിസറ്ററി ക്ലിയര്‍ ചെയ്യാറുണ്ട്. ചിലരാവട്ടെ പ്രൈവറ്റ് ബ്രൗസിംഗും ഉപയോഗിക്കാറുണ്ട്.

എന്നാല്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ വിട്ടുപോയി വെട്ടില്‍ ആയ പലരും നമുക്കിടയിലുണ്ട്. ഒരു പ്രമുഖ സെലിബ്രിറ്റിയ്ക്കാണ് ഇപ്പോള്‍ അത്തരത്തിലൊരു അബദ്ധം പറ്റിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരവും ഈ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരവുമായ റിയാന്‍ പരാഗിനാണ് ഇപ്പോള്‍ ഒരു അബദ്ധം പറ്റിയിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ആസാമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഈ 22കാരന്‍ 2018 അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു.

അബദ്ധത്തില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത യൂട്യൂബ് ഹിസ്റ്ററിയാണ് ഇപ്പോള്‍ വലിയ തോതില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഇദ്ദേഹം തന്നെയാണ് ലൈവ് വീഡിയോയ്ക്കിടെ അറിയാതെ യൂട്യൂബ് സേര്‍ച്ച് ഹിസ്റ്ററി പുറത്തുവിട്ടത്. സാറ അലി ഖാന്‍ ഹോട്ട്, അനന്യ പാണ്ഡെ ഹോട്ട് തുടങ്ങിയ സേര്‍ച്ചുകളാണ് അദ്ദേഹം യൂട്യൂബില്‍ നടത്തിയിരിക്കുന്നത്.

ഇതാണ് ഇപ്പോള്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. നിരവധി പേര്‍ താരത്തെ ഇക്കാര്യത്തില്‍ ട്രോളുന്നുണ്ട്.

യൂട്യൂബ് സേര്‍ച്ച് ഹിസ്റ്ററി ഇങ്ങനെയെങ്കില്‍ ഗൂഗിള്‍ ക്രോം സേര്‍ച്ച് ഹിസ്റ്ററി എന്തായാരിക്കും എന്ന് അലോചിച്ച് അന്തംവിടുന്നവരുമുണ്ട്.

എന്നാല്‍ യുവതാരത്തെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്. അദ്ദേഹവും നമ്മളെ പോലെ ഒരു മനുഷ്യനാണ് എന്നും അദ്ദേഹത്തിന് വികാരങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ടാകുമെന്നും ഇതൊന്നും കാര്യമാക്കി എടുക്കേണ്ട എന്നുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

എന്തായാലും സംഭവം സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും പേജുകളിലും വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ചുരുക്കത്തില്‍ താരം ഇപ്പോള്‍ എയറിലാണ്.

Related Articles

Back to top button