Cricket

നല്ല ‘കുട്ടനാടന്‍ വള്ളം കളി’ നടത്തിയിട്ടും പന്ത് ഗവാസ്‌കറിന് പ്രിയപ്പെട്ടവന്‍!! ഇതെന്തു തേങ്ങ എന്ന് ആരാധകര്‍

ഈ ഐപിഎല്‍ സീസണില്‍ ഏറെക്കുറെ പരിതാപകരമായ പ്രകടനമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പുറത്തെടുക്കുന്നത്. എട്ടു കളികളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള ടീം നിലവില്‍ ഏഴാം സ്ഥാനത്താണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 67 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം.

സണ്‍റൈസേഴ്‌സ് പടുത്തുയര്‍ത്തിയ 266 എന്ന വമ്പന്‍ ടോട്ടല്‍ പിന്തുടരുന്ന വേളയില്‍ ആദ്യ പത്തോവര്‍ പിന്നിട്ടപ്പോള്‍ 138 റണ്‍സ് നേടിയ ഡല്‍ഹിയ്ക്ക് പിന്നീട് ആ താളം നിലനിര്‍ത്താനായില്ല. ഒടുവില്‍ 199 റണ്‍സിന് അവര്‍ പുറത്താവുകയും ചെയ്തു.

എന്നാലിപ്പോള്‍ തോല്‍വിയിലും പന്തിനെ ആശ്വസിപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

‘നീ തലതാഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ നീ ചിരി തുടരുക’ എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ റിഷഭിനോട് പറഞ്ഞത്. ‘തീര്‍ച്ചയായും സര്‍, ഞാന്‍ എന്റെ പരമാവധി ശ്രമിക്കും’ എന്ന് പന്തിന്റെ വക മറുപടിയും വന്നു.

മറ്റു താരങ്ങളുടെ നിസ്സാര വീഴ്കളെപ്പോലും കൊന്നു കൊലവിളിക്കുന്ന ഗവാസ്‌കറിന് പന്തിനോടുള്ള ഈ മൃദു സമീപനം ക്രിക്കറ്റ് പ്രേമികളെ ആകെ കലിപ്പിലാക്കിയിരിക്കുകയാണ്.

ജയിക്കാവുന്ന മത്സരം നശിപ്പിച്ചത് പന്തിന്റെ തുഴച്ചില്‍ ബാറ്റിംഗ് ആണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഗവാസ്‌കറിന്റെ ഈ തലോടല്‍.

267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 8.4 ഓവറില്‍ 135 റണ്‍സ് നേടിയ ഡല്‍ഹിയ്ക്ക് ഒമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് പോറലിനെ നഷ്ടമായതോടെയാണ് കളി തിരിഞ്ഞത്.

തുടര്‍ന്ന് ക്രീസിലെത്തിയ റിഷഭ് പന്തിന്റെ തുഴച്ചില്‍ കളി തിരിക്കുകയായിരുന്നു. 35 പന്തില്‍ 44 റണ്‍സാണ് പന്ത് നേടിയത്. 11 പന്തില്‍ പത്ത് റണ്‍സ് നേടിയ ട്രിസ്റ്റ്യന്‍ സ്റ്റബ്‌സും പരാജയമായതോടെ ഡല്‍ഹിയ്ക്ക് ഒരിക്കല്‍ കൂടി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി.

Related Articles

Back to top button