Cricket

നിനക്ക് ബാറ്റ് തന്നിട്ടു വേണം എന്റെ കഞ്ഞികുടി മുട്ടാന്‍!! റിങ്കു സിംഗിന്റെ ആവശ്യം നിരസിച്ച് കോഹ്‌ലി; വീഡിയോ

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയോടുള്ള ആരാധന മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുള്ള താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിംഗ്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് നടക്കാനിരിക്കുന്ന കെകെആര്‍-ആര്‍സിബി മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ റിങ്കു കോഹ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ കെകെആര്‍ ആര്‍സിബിയെ തകര്‍ത്തിരുന്നു. അന്ന് വിരാട് കോഹ്‌ലി ഒരു ബാറ്റ് റിങ്കു സിംഗിന് സമ്മാനിച്ചിരുന്നു. എന്നിരുന്നാലും, ഈ ബാറ്റിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. പകരം മറ്റൊന്ന് ആവശ്യപ്പെട്ടാണ് റിങ്കു കോഹ്‌ലിയെ സമീപിച്ചത്.


എങ്ങനെയാണ് ബാറ്റ് പൊട്ടിച്ചതെന്ന് വിരാടിനോട് വിശദീകരിക്കാന്‍ റിങ്കു ശ്രമിച്ചു. ബംഗളൂരു താരവുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം കോഹ്‌ലിയുടെ ബാറ്റുകള്‍ പരിശോധിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് മറ്റൊരു ബാറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കോഹ്ലി റിങ്കുവിനോട് പറഞ്ഞു. അങ്ങനെ ചെയ്താല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

സീസണില്‍ ഇരുവരും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ഏഴു വിക്കറ്റിനാണ് ബംഗളൂരുവിനെ തകര്‍ത്തത്.

എന്നിരുന്നാലും മത്സരത്തില്‍ കോഹ്ലി 59 പന്തില്‍ പുറത്താകാതെ 83 റണ്‍സുമായി കോഹ് ലി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ഇതുവരെയുള്ള 7 മത്സരങ്ങളില്‍ നിന്ന് 72.20 എന്ന മികച്ച ശരാശരിയിലും 147.34 സ്‌ട്രൈക്ക് റേറ്റിലും 361 റണ്‍സ് നേടിയ കോഹ്‌ലി തന്നെയാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ടോപ് സ്‌കോററും.

Related Articles

Back to top button