Cricket

ആ രണ്ടു താരങ്ങളെ മാത്രമായിരിക്കും ആര്‍സിബി നിലനിര്‍ത്തുന്നത് !! പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ 16 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാമെന്നു കരുതി ഇക്കുറി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഇക്കുറിയും ഒരു പക്ഷെ നിരാശയോടെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നേക്കും.

ആദ്യ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും തോറ്റ ആര്‍സിബി പ്ലേ ഓഫില്‍ കടക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരും.
പഞ്ചാബ് കിംഗ്‌സിനെതിരെയായിരുന്നു അവരുടെ ഏക വിജയം.

അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറു വിക്കറ്റിന് തോറ്റതിന് ശേഷം ടീമിന്റെ പ്രകടനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമായിരിക്കുന്നത്.

വിരാട് കോഹ്‌ലി ഒഴികെ മറ്റെല്ലാ താരങ്ങളും വന്‍പരാജയമാകുന്ന കാഴ്ചയ്ക്കാണ് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഈ അവസരത്തില്‍, കഴിഞ്ഞ 16 വര്‍ഷങ്ങളിലെ പരാജയങ്ങള്‍ക്ക് ഫ്രാഞ്ചൈസിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു രംഗത്തുവന്നിരിക്കുകയാണ്.

17-ാം സീസണിന് ശേഷം കളിക്കാരെ നിലനിര്‍ത്തുന്നതിനെക്കുറിച്ചും റിലീസ് ചെയ്യുന്നതിനെക്കുറിച്ചും ചില നിര്‍ദ്ദേശങ്ങളും റായിഡു മുമ്പോട്ടു വച്ചു.

അവര്‍ രണ്ടുപേരൊഴികെ എല്ലാ കളിക്കാരെയും വിട്ടയക്കും. വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിസും ടീമിനൊപ്പം തുടരുമെന്ന് ഞാന്‍ കരുതുന്നു. അടുത്ത സീസണില്‍ ആര്‍സിബിക്കായി ഒരു പുതിയ ടീം കളിക്കുന്നത് കാണാം.

വിദേശ ബാറ്റര്‍മാരുമായി എല്ലാ സീസണിലും അവര്‍ക്ക് സമാനമായ പ്രശ്‌നങ്ങളുണ്ട് ബൗളിംഗ് യൂണിറ്റ് ആവശ്യമുള്ളപ്പോള്‍ വിക്കറ്റ് വീഴ്ത്തുന്നില്ല. അമ്പാട്ടി റായിഡു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. പതിവായി ലൈനപ്പില്‍ ഇടംപിടിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ് വെലിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും ഫോം ടീമിന് വലിയ ബാധ്യതയാവുകയാണ്.

Related Articles

Back to top button