Cricket

അവസാന 11 വര്‍ഷങ്ങളില്‍ പ്രമുഖന് നേടാനായത് രണ്ട് മാന്‍ ഓഫ് ദി മാച്ച് !! 11 മത്സരങ്ങളില്‍ നാലെണ്ണം നേടിയവനെ ആരും ശ്രദ്ധിച്ചില്ല

ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയിരിക്കുകയാണ്. മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.

രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം കരുതിപ്പോരുന്ന അക്ഷര്‍ പട്ടേല്‍ ഈ ലോകകപ്പില്‍ കാഴ്ച വച്ച പ്രകടനം ജഡേജയ്ക്ക്ക്കു ഏറെ മുകളില്‍ നില്‍ക്കുന്നതായിരുന്നു എന്നതാണ് വാസ്തവം.

ലോകത്തിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗിലും ബൗളിംഗിലും മികവു തെളിയിച്ചിട്ടുള്ള ജഡേജ ലോകത്തെ ഒന്നാം നിര ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയാണ്.

എന്നാല്‍ കുറച്ചുകാലങ്ങളായി ജഡേജ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ബാറ്റിംഗില്‍ അത്ര മികവ് കാണിക്കുന്നില്ല.

അതേ സമയം അക്ഷര്‍ പട്ടേല്‍ ആവട്ടെ ബാറ്റിംഗിലും ബോളിങ്ങിലും പ്രഭാവം തീര്‍ക്കുന്നുമുണ്ട്. ഈ ലോകകപ്പിലും ജഡേജ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്.

സ്പിന്നര്‍മാര്‍ക്ക് സഹായകമായ ട്രാക്കില്‍ കുല്‍ദീപും അക്ഷറും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ വിക്കറ്റില്ലാത്ത ജഡേജ ഒരു ദയനീയ കാഴ്ചയാണ്.

ഇന്നലെ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജഡേജയുടെ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. ഈ ലോകകപ്പില്‍ തന്നെ താരം ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയത്.

ഈ ലോകകപ്പില്‍ ജഡേജ നാലോവര്‍ പൂര്‍ത്തിയാക്കിയത് ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമാണ് എന്നും ഓര്‍ക്കണം. ബാറ്റിംഗിലും താരത്തിന് ഇതുവരെ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതു പിന്നെ അവസരം കാര്യമായി ലഭിക്കാത്തതു കൊണ്ടാണെന്നെങ്കിലും പറയാം.

അവസാന 11 വര്‍ഷാങ്ങളില്‍ ജഡേജ രാജ്യാന്തര ട്വന്റി20യില്‍ നേടിയത് വെറും രണ്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മാത്രമാണ്.

എന്നാല്‍ അക്ഷര്‍ പട്ടേലാവട്ടെ കഴിഞ്ഞ 11 മത്സരങ്ങളില്‍ നിന്ന് മാത്രം നാല് തവണയാണ് കൡയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

പക്ഷെ ആരും അദ്ദേഹത്തെ വാഴ്ത്തുന്നില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ലെങ്കിലും മികച്ച പ്രകടനങ്ങളുമായി അക്ഷര്‍ പട്ടേല്‍ മുന്നേറുന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്.

”വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ജഡേജ ഇന്ത്യയെ ഇപ്പോഴും പ്രതിനിധികരിക്കുന്നത് തന്നെ ഭാഗ്യത്തെ കൊണ്ടാണ്, ഈ ഫോര്‍മാറ്റിലെ ഏറ്റവും വലിയ ബാധ്യത!” എന്നൊക്കെയാണ് പലരും ജഡേജയെ വിമര്‍ശിക്കുന്നത്.

എന്തായാലും ഫൈനലില്‍ ജഡേജ അന്തിമ ഇലവനില്‍ ഉണ്ടാകുമെന്നുറപ്പാണ്. തുടര്‍ച്ചയായി പരാജയപ്പെട്ട ജഡേജയ്ക്കും വിരാട് കോഹ്‌ലിയ്ക്കും തിളങ്ങാനുള്ള അവസാന അവസരമാവും ഫൈനല്‍.

Related Articles

Back to top button