Cricket

മോനെ ഒരു പൊടിയ്ക്ക് അടങ്ങ് !! ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരത്തിന് എട്ടിന്റെ പണി

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നടന്ന മത്സരം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനും അവര്‍ക്കായി.

ഡല്‍ഹിയുടെ യുവപേസര്‍ റാസിഖ് സലാം മൂന്നു വിക്കറ്റുകളുമായി മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. അതേ സമയം മത്സരത്തിനിടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തിയ അമിത ആഘോഷത്തിന് സലാമിനെ ലെവല്‍ 1 കുറ്റം ചുമത്തി ശാസിച്ചു.

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ സലാം 44 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. യുവതാരത്തിന്റെ സ്‌പെല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്യാനും നാല് റണ്‍സിന് കളി ജയിക്കാനും സഹായിച്ചു.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ലെവല്‍ 1 കുറ്റമാണ് സലാം ചെയ്തത്. ലേഖനം ”ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് അവഹേളിക്കുന്നതോ അല്ലെങ്കില്‍ മറ്റൊരു കളിക്കാരനില്‍ നിന്ന് ആക്രമണാത്മക പ്രതികരണത്തിന് കാരണമായേക്കാവുന്നതോ ആയ കുറ്റമാണ് ചെയ്തിരിക്കുന്നത്.

a, പുറത്തായ ബാറ്ററുടെ സമീപത്ത് ചെന്ന് അമിത ആഹ്ലാദ പ്രകടനം നടത്തുകയും ആക്രോശിക്കുകയും ചെയ്യുക.

b, പുറത്തായ ബാറ്റര്‍ക്കെതിരേ മോശം പദപ്രയോഗം നടത്തുക.

c, ബാറ്ററെ പവിലിയനിലേക്ക് കൈ ചൂണ്ടിക്കാണിക്കുക

തുടങ്ങിയവയുടെ ലംഘനമാണ് റസിഖ് സലാം നടത്തിയിരിക്കുന്നതെന്ന് തെളിഞ്ഞു.

ഐപിഎല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് 24കാരന്‍ കുറ്റം സമ്മതിച്ചതായി അറിയിച്ചത്. ”ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ലെവല്‍ 1 കുറ്റമാണ് റസിഖ് സലാം ചെയ്തത്.

അവന്‍ കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തു . ലെവല്‍ 1 പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധ്യസ്ഥവുമാണ്,” ഐപിഎല്‍ അറിയിച്ചു.

Related Articles

Back to top button