Cricket

പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതം ഭയങ്കരമായിരിക്കും !! ഇന്ത്യയ്ക്ക് പാക് താരത്തിന്റെ മുന്നറിയിപ്പ്

അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് പലരോടും മറുപടി പറയേണ്ടി വരുമെന്ന് മുന്‍ പാക് താരം റഷീദ് ലത്തീഫ്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാതിരുന്നാല്‍ ഇന്ത്യന്‍ ടീമിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍. ടൂര്‍ണമെന്റിന്റെ വേദി മാറ്റുന്നത് സംബന്ധിച്ചും ഹൈബ്രിഡ് മോഡല്‍ കൊണ്ടുവരുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

”നിങ്ങള്‍ക്ക് ഉഭയകക്ഷി പരമ്പര നിരസിക്കാം, പക്ഷേ ഐസിസി പരിപാടികള്‍ നിരസിക്കുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് പോകേണ്ടി വരുമെന്ന് പാകിസ്ഥാന് അറിയാവുന്നത് പോലെ, എവിടെയാണ് കളിക്കേണ്ടതെന്ന് ടീമുകള്‍ക്ക് അറിയാം. ഇതനുസരിച്ചാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കരാറുകള്‍ ഒപ്പുവച്ചത്” ലത്തീഫ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒരൊറ്റ നഗരത്തില്‍ നടത്തണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയാണ് ടൂര്‍ണമെന്റ് വേദികളായി പിസിബി തെരഞ്ഞെടുത്തത്. ഫൈനല്‍ ലാഹോറിലായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Back to top button