Cricket

എങ്ങനെ തോന്നി ഞങ്ങളോട് ഈ ചതി ചെയ്യാന്‍ !! ഐസിസിയ്‌ക്കെതിരേ റാഷിദ് ഖാന്‍; പിന്തുണയുമായി മുന്‍ താരവും

ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ട് പുറത്തായതിനു ശേഷം ഐസിസിയ്‌ക്കെതിരേ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍.

ലോകകപ്പിന്റെ ഷെഡ്യൂളിനെക്കുറിച്ച് മുമ്പും വിമര്‍ശനം ഉയര്‍ന്നിരുന്നു. മത്സരങ്ങള്‍ക്കിടയില്‍ ടീമുകള്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണുള്ളഥ്.

ഇതുമൂലം പലപ്പോഴും കളിക്കാര്‍ക്ക് വിശ്രമിക്കാനും ശാരീരിക ക്ഷീണം കുറയ്ക്കാനും സാധിക്കാതെ വരുന്നതും പതിവായിരുന്നു.

മികച്ച ആസൂത്രണത്തിന്റെയും പരിഗണനയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് റാഷിദ് ഖാന്‍ ഇപ്പോള്‍ ഐസിസിയുടെ മത്സരക്രമത്തെ വിമര്‍ശിക്കുന്നത്.
ന്‍.

‘നാല് മണിക്കൂറോളമാണ് വിമാനം വൈകിയത്. ഒരു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. ഇതൊട്ടും എളുപ്പമല്ല’ റാഷിദ് തുറന്നടിച്ചു.

റാഷിദ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് ഒട്ടുമിക്ക ആരാധകരും പറയുന്നത്. മത്സരങ്ങള്‍ക്കിറങ്ങുന്നതിനു മുമ്പ് താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

നീണ്ട യാത്രയും കാലതാമസവും ഉറക്കത്തിന്റെ രീതിയെ തടസ്സപ്പെടുത്തുകയും ഫീല്‍ഡിലെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.

ഐസിസിയുടെ മത്സരക്രമത്തിനെതിരേ ഇംഗ്ലണ്ട് മുന്‍താരം മൈക്കല്‍ വോണും രംഗത്തെത്തി. ‘തിങ്കളാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാന്‍ സെമി ഫൈനല്‍ യോഗ്യത നേടുന്നത്. ചൊവ്വാഴ്ചയാണ് ട്രിനിഡാഡിലേക്കുള്ള വിമാനമുണ്ടായിരുന്നത്. ഇത് നാല് മണിക്കൂര്‍ വൈകുകയും ചെയ്തു. ഇതോടെ ആവശ്യത്തിന് വിശ്രമമോ പരിശീലനമോ നടത്താന്‍ അവര്‍ക്ക് ലഭിച്ചില്ല. പുതിയ പിച്ചിനെക്കുറിച്ച് പഠിക്കാനുള്ള സമയം പോലും ലഭിച്ചില്ല.’

‘ഈ സെമി ഫൈനല്‍ ഗയാനയില്‍ നടന്നിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മത്സരത്തിനായി മറ്റ് ടീമുകളെ പ്രയാസപ്പെടുത്തുകയാണ്’ മൈക്കല്‍ വോണ്‍ പറഞ്ഞു. ഇന്ത്യയും ഐസിസിയും തമ്മില്‍ ഒത്തു കളി നടക്കുന്നതും മുമ്പ് വോണ്‍ ആരോപിച്ചിരുന്നു.

Related Articles

Back to top button