Cricket

ബട്‌ലറില്ലാത്ത രാജസ്ഥാന്‍ ചുക്കില്ലാത്ത കഷായം!! ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക ആ ടീമുകളെന്ന് മുന്‍ താരം

ഐപിഎല്‍ 17-ാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ആദ്യ ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

നാളെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും സൂപ്പര്‍താരം വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരം.

കെകെആറിനെതിരായ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റ റോയല്‍സിന്റെ നിലവിലെ സാഹചര്യം മോശമാണ്. ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ അസാന്നിധ്യം എലിമിനേറ്ററില്‍ നിര്‍ണായകമാകുമെന്ന് തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ വിശ്വസിക്കുന്നു.

ആര്‍സിബിക്ക് കൂടുതല്‍ കളിക്കാര്‍ ഫോമിലുണ്ട്. ജോസ് ബട്ട്‌ലര്‍ രാജസ്ഥാനെ സംബന്ധിച്ചെടുത്തോളം അവരുടെ വളരെ വലിയ കളിക്കാരനാണ്.

കെകെആറിനെതിരായ അദ്ദേഹത്തിന്റെ സെഞ്ച്വറി കാണുക, സമ്മര്‍ദ്ദത്തില്‍ എങ്ങനെ ജോലി തീര്‍ക്കാം എന്ന് അവനറിയാം. അവര്‍ക്ക് അവരുടെ പ്രധാന താരത്തെയാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്. വോണ്‍ പറഞ്ഞു.

ചെന്നൈയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുക കൊല്‍ക്കത്തയും ഹൈദരാബാദും ആയിരിക്കുമെന്നും വോണ്‍ പ്രവചിച്ചു. ‘ഒന്നും രണ്ടും സ്ഥാനക്കാരായ കെകെആറും എസ്ആര്‍എച്ചും ചെന്നൈയില്‍ ഫൈനല്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നു’ വോണ്‍ പറഞ്ഞു.

മെയ് 22ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെയാണ് എലിമിനേറ്റര്‍ മത്സരവും നടക്കുക. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ബംഗളൂരുവും തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റെത്തുന്ന രാജസ്ഥാനും തമ്മിലുള്ള പോരാട്ടമാണിതെന്നതാണ ്കൗതുകം.

Related Articles

Back to top button