Cricket

റിസര്‍വ് ടീമില്‍ പോലും ഇടംപിടിക്കാന്‍ അവന് അര്‍ഹതയില്ലേ ? സഞ്ജുവിന്റെ സൗഭാഗ്യത്തിനിടയിലും ദുഖത്തില്‍ രാജസ്ഥാന്‍ റോയല്‍സ്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതോടെ മലയാളികള്‍ ആകെ ആഹ്ലാദഭരിതരാണ്. അവരുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അങ്ങനെ ലോകകപ്പ് ടീമിലെത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.

സീനിയര്‍ താരം കെഎല്‍ രാഹുലിന് ടീമില്‍ ഇടംലഭിച്ചില്ലെന്നത് ശ്രദ്ധേയമായി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

ഈ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ഒരു പിടിതാരങ്ങള്‍ക്ക് ടീമിലിടം കിട്ടാതെ പോയതില്‍ കടുത്ത നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

അതില്‍ ഏറ്റവും നിരാശ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ക്കാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍ക്കുള്ള സ്ലോട്ടില്‍ ബുംറയ്‌ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മ ഇടംപിടിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.

ബുംറക്ക് ശേഷം ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പേസറായിരുന്നു സന്ദീപ്. അതിനാല്‍ താരം ടീമില്‍ ഉണ്ടാകുമെന്ന് പലരും കരുതി.

വെസ്റ്റ് ഇന്‍ഡീസ് അമേരിക്ക രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ സ്ലോ ബോളുകള്‍ നന്നായി എറിയാന്‍ പറ്റുന്ന സന്ദീപിന് പറ്റിയ ട്രാക്ക് ആയിരുന്നു.

എന്നാല്‍ ഈ സീസണില്‍ ശരാശരിയില്‍ താഴെ പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനെയും അര്‍ഷ്ദീപ് സിംഗിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്.

റിസര്‍വ് ടീമില്‍ പോലും താരത്തിന് ഇടം കിട്ടിയില്ല. അതേ സമയം ശരാശരി പ്രകടനം നടത്തിയ ഖലീല്‍ അഹമ്മദിന് അവസരം ലഭിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (സി), ഹാര്‍ദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (ണഗ), സഞ്ജു സാംസണ്‍ (ണഗ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.

Related Articles

Back to top button