Cricket

മടുത്തു ഇനി വയ്യ!! പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാനില്ലെന്ന് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാനില്ലെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

2021 നവംബര്‍ മുതല്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ബിസിസിഐയുമായുള്ള ദ്രാവിഡിന്റെ നിലവിലെ കരാര്‍ ജൂണില്‍ നടക്കുന്ന ലോകകപ്പോടെ അവസാനിക്കും.

കരാര്‍ നീട്ടില്ലെന്നും ദ്രാവിഡിന് വേണമെങ്കില്‍ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു.

എന്നാല്‍ ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ല എന്ന് ഉറപ്പായതോടെ ഇന്ത്യക്ക് ഇനി പുതിയ പരിശീലകന്‍ ആകും എന്ന് ഉറപ്പായിരിക്കുകയാണ്.

പുതിയ പരിശീലകനായി അപേക്ഷകള്‍ ഉടന്‍ ക്ഷണിച്ചു തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്.

‘രാഹുലിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,’ ജയ് ഷാ പറഞ്ഞു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് കോച്ചുകള്‍ തുടങ്ങിയ കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

വിദേശ പരിശീലകനാകാനുള്ള സാധ്യതയും ഷാ തള്ളിക്കളഞ്ഞില്ല.’പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് തീരുമാനിക്കുന്നത് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ്.’ ജയ്ഷാ പറഞ്ഞു.

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കായി ബോര്‍ഡ് വ്യത്യസ്ത പരിശീലകരെ പരിഗണിക്കില്ലെന്നും ഷാ സൂചന നല്‍കിയിട്ടുണ്ട്. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ഷാ സ്ഥിരീകരിച്ചു.

Related Articles

Back to top button