Cricket

മത്സരത്തിലെ വിജയിയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് സച്ചിന്‍!! ഒടുവില്‍ സംഭവിച്ചത്…

ഇന്ത്യയിലെ പരസ്യ സംവിധായകരില്‍ പ്രമുഖനാണ് പ്രഹ്ലാദ് കക്കര്‍. ഒരു കാലത്ത് ക്രിക്കറ്റ് ആരാധകര്‍ നെഞ്ചിലേറ്റിയ പെപ്‌സിയുടെ പരസ്യങ്ങള്‍ ചെയ്തിരുന്നത് കക്കറായിരുന്നു.

ഇപ്പോഴിതാ ” ആഡ്മാന്‍ മാഡ്മാന്‍ ” എന്ന തന്റെ പുസ്തകം പുറത്തിറക്കിയപ്പോള്‍ 1990കളില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് കക്കര്‍.

സൈറസ് ബ്രോച്ചയുമായുള്ള ഒരു ചാറ്റിലാണ് പ്രഹ്ലാദ് ക്രിക്കറ്റ് താരങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചത്.

16കാരനായ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പറ്റി അദ്ദേഹം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. പെപ്‌സിയുടെ പരസ്യം ഷൂട്ട് ചെയ്യാന്‍ വന്ന സച്ചിനെ താന്‍ പറ്റിച്ചത് എങ്ങനെ എന്നും അദ്ദേഹം വെളിപ്പെടുത്തി.

പെപ്‌സി ആ പരസ്യം ചെയ്യുന്ന സമയത്ത് അവര്‍ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം പ്ലേയേഴ്‌സ് ബോക്‌സില്‍ ഇരിക്കാനുള്ള അവസരമായിരുന്നു മത്സരത്തിലെ വിജയിയെ കാത്തിരുന്നത്.

സച്ചിനെ പറ്റിക്കാനായി മത്സരത്തിലെ വിജയി ഒരു പെണ്‍കുട്ടി ആണെന്നും അവളെ ചേര്‍ത്തുപിടിച്ച് സച്ചിന്‍ ബോക്്‌സിലേക്ക് കൊണ്ടുവരണമെന്നും അവളുമായി ചിയേഴ്‌സ് പറയണമെന്നും പറഞ്ഞു.

ഇത് കേട്ട സച്ചിന്‍ ആകെ അസ്വസ്ഥന്‍ ആയെന്നും താന്‍ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിക്കില്ലെന്നും അങ്ങനെ ഒന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും പറഞ്ഞു.

സ്‌കൂളില്‍ പെണ്‍കുട്ടികളുണ്ടോ എന്നും അവരോടും ഇങ്ങനെ ആണോ എന്നും സച്ചിനോട് പ്രഹ്ലാദ് ചോദിച്ചപ്പോള്‍ താന്‍ സ്‌കൂളില്‍ ഒരു പെണ്‍കുട്ടിയോടും സംസാരിച്ചിട്ടില്ലെന്നായിരുന്നു സച്ചിന്റെ മറുപടി.

”ഇല്ല, എനിക്ക് ഈ പരസ്യം ചെയ്യാന്‍ കഴിയില്ല. ഞാന്‍ വീട്ടില്‍ പോകുകയാണ് ‘. എന്നായിരുന്നു സച്ചിന്‍ അപ്പോള്‍ പറഞ്ഞത്.

അപ്പോള്‍ പ്രഹ്ലാദ് സച്ചിനോടു പറഞ്ഞത് ഇങ്ങനെ ”നിന്നെ പറ്റിക്കാനായി പറഞ്ഞതാണ്. ബോസ്‌കിലേക്ക് കൊണ്ടുവരേണ്ടത് ഒരു ആണ്‍കുട്ടിയെ ആണ് എന്നും അതിനാല്‍ പേടിക്കേണ്ട.” അതു കേട്ടപ്പോള്‍ സച്ചിന്‍ ഹാപ്പി ആയിയെന്നും പ്രഹ്ലാദ് പറയുന്നു.

അക്കാലത്ത് സച്ചിന് ഇംഗ്ലീഷ് അത്ര വശമില്ലായിരുന്നുവെന്നും താരത്തിന് നന്നായി അറിയാവുന്നത് മറാത്തി ആയിരുന്നുവെന്നും കക്കര്‍ പറഞ്ഞു.

”അന്ന് സച്ചിനെ കുറിച്ചുള്ള ഏറ്റവും നല്ല കാര്യം ഞാന്‍ ഓര്‍ക്കുന്നു. പെപ്സി നിറച്ച ആ ട്രക്കിലേക്ക് നോക്കി അയാള്‍ അതിന്റെ ഡ്രൈവറോട് ചോദിച്ചു, ‘എനിക്ക് ഒരു പെപ്സി തരാമോ?’ അയാള്‍ പറഞ്ഞു, മുഴുവന്‍ ട്രക്കും നിങ്ങള്‍ക്കുള്ളതാണെന്ന്,” പ്രഹ്ലാദ് ഓര്‍ക്കുന്നു.

Related Articles

Back to top button