Cricket

ബട്‌ലര്‍ ഇല്ലെങ്കിലും രാജസ്ഥാന് ഒരു ചുക്കും സംഭവിക്കില്ല!! പകരം വരുന്നത് വെടിക്കെട്ട് ഓപ്പണര്‍

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.

ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയും മെയ് 15ന് പഞ്ചാബ് കിംഗ്‌സിനെതിരേയും മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുമാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

എന്നാല്‍ പ്ലേ ഓഫിലുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐ.പി.എല്ലിന്റെ ഭാഗമാകില്ല എന്ന വാര്‍ത്തകള്‍ രാജസ്ഥാന് തിരിച്ചടി നല്‍കുന്നതാണ്.

അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ പ്ലേ ഓഫ് കളിക്കാതെ നാട്ടിലേക്ക് തിരികെയെത്തും എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെടുകയും ഇംഗ്ലണ്ട് താരങ്ങളെ ഐപിഎല്ലിനായി വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിന്റെ സാഹചര്യത്തില്‍ രാജസ്ഥാന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്ലര്‍ പ്ലേ ഓഫില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

ബട്ലര്‍ പ്ലേ ഓഫിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയാല്‍ യശ്വസി ജെയ്സ്വാളിനൊപ്പം ഏതു താരത്തെ ഓപ്പണിംഗില്‍ പരീക്ഷിക്കും എന്ന ആശങ്കയിലായിരിക്കും രാജസ്ഥാന്‍.

എന്നാല്‍ ബട്ട്‌ലറിനു പകരം മറ്റൊരു ഇംഗ്ലണ്ട് താരമായ ടോം കോഹ്‌ലര്‍ കാട്മോറിനെ രാജസ്ഥാന് ഓപ്പണിംഗില്‍ പരീക്ഷിക്കാം. ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയത്.

190 ട്വന്റി20 മത്സരങ്ങളില്‍ 187 ഇന്നിങ്സില്‍ നിന്നും ഒരു സെഞ്ചുറിയും 34 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 4734 റണ്‍സ് ആണ് കാട്‌മോര്‍ അടിച്ചെടുത്തത്. 28.01 ആവറേജും 139.68 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിന് ട്വന്റി20യില്‍ ഉണ്ട്.

Related Articles

Back to top button