Cricket

എന്റെ പ്രിയതാരം അവന്‍ തന്നെ !! രോഹിതിനെയും കോഹ്‌ലിയെയും തള്ളിക്കളഞ്ഞ് പാറ്റ് കമ്മിന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ രണ്ടാം കിരീടം എന്ന ലക്ഷ്യത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുകയായി 20.5 കോടി രൂപ നല്‍കി ഓസ്‌ട്രേലിയന്‍ ടെസ്റ്റ്, ഏകദിന നായകന്‍ പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിച്ചത്.

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസീസിനെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനായ കമ്മിന്‍സ് ഇതുവരെ ആ പ്രതീക്ഷ കാക്കുകയും ചെയ്തു. 12 കളികളില്‍ നിന്ന് 14 പോയിന്റുമായി ലീഗില്‍ മൂന്നാമതാണ് ഹൈദരാബാദ്.

വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും മത്സരക്ഷമതയെ കമ്മിന്‍സ് പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. എന്നിരുന്നാലും തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരം ഇവര്‍ ഇരുവരുമല്ലെന്ന് തുറന്നു പറയുകയാണ് ഓസീസ് നായകന്‍.

”ഞാനൊരു ഫാസ്റ്റ് ബൗളറാണ്, ഒരു പേസറിനൊപ്പം പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജസ്പ്രീത് ബുംറയാണ് എന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം,” പാറ്റ് കമ്മിന്‍സ് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പറഞ്ഞു.

ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയ ബുംറയാണ് ലീഡിംഗ് വിക്കറ്റ് ടേക്കര്‍. സീസണില്‍ അദ്ദേഹം രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും നേടി.

മറുവശത്ത്, 11 കളികളില്‍ നിന്ന് 1 സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 542 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ തലയിലാണ് നിലവില്‍ ഓറഞ്ച് ക്യാപ്.

അതേസമയം ലീഗില്‍ ഫോം കണ്ടെത്താന്‍ രോഹിത് ബുദ്ധിമുട്ടുകയാണ്. ഐസിസി ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിതിന്റെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ്.

Related Articles

Back to top button