Cricket

ഗ്രൗണ്ടില്‍ മെത്ത വിരിച്ച് പരിശീലനം !! പാക്കിസ്ഥാനെ ട്രോളി ക്രിക്കറ്റ് ലോകം; വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ പുറത്തായ പാക്കിസ്ഥാന്‍ ടീം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ടീമംഗങ്ങളുടെ ഫിറ്റ്‌നസും ടീമിലെ പടലപ്പിണക്കങ്ങളുമെല്ലാം വലിയ തോതില്‍ ചര്‍ച്ചയായി.

മുന്‍താരങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഈ വിമര്‍ശങ്ങള്‍ക്കൊന്നും പാക് താരങ്ങള്‍ യാതൊരു വിലയും കല്‍പ്പിച്ചിട്ടില്ലെന്നു തെളിയിക്കുകയാണ് പുതിയ സംഭവങ്ങള്‍.


താരങ്ങള്‍ ഫീല്‍ഡിംഗ് പരിശീലനത്തിനായി ഗ്രൗണ്ടില്‍ മെത്ത വിരിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനൊപ്പം ആരാധകരുടെ വിമര്‍ശനങ്ങളും ശക്തമായി ഉയരുന്നുണ്ട്.

പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഫീല്‍ഡിംഗിനായി പ്രത്യേക സൗകര്യം ലഭിച്ചിരിക്കുന്നുവെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. താരങ്ങള്‍ സ്വയം കോമാളിയാകുകയാണെന്നും ഇതില്‍ അതിശയമില്ലെന്നും മറ്റൊരു ആരാധകന്‍ പ്രതികരിച്ചു.

പാക്കിസ്ഥാന്റെ അടുത്ത മത്സരത്തില്‍ ഗ്രൗണ്ടില്‍ ഇത്തരം മെത്തകള്‍ വിരിച്ചുതരാമെന്നും ഒരു ആരാധകന്‍ പ്രതികരിച്ചു.


മെത്തയില്‍ ചെയ്യുന്ന തകര്‍പ്പന്‍ ഫീല്‍ഡിംഗ് ഗ്രൗണ്ടില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് വേറൊരു ആരാധകന്റെ പ്രതികരണം.

കുറച്ച് ബിരിയാണി കഴിച്ച ശേഷം കിടന്ന് ഉറങ്ങൂവെന്നും പാക്കിസ്ഥാന്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനമുണ്ട്. നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് പാക്കിസ്ഥാന്റെ അടുത്ത പരമ്പര.

Related Articles

Back to top button