Cricket

എനിക്ക് ഒരു ഹൃദയമേയുള്ളൂ…അത് എത്ര തവണ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും !! പാക്കിസ്ഥാന്‍ ടീമിനോട് ചോദ്യവുമായി ആരാധിക;വീഡിയോ

ട്വന്റി20 ലോകകപ്പില്‍ ആതിഥേയരായ അമേരിക്കയോടുള്ള പാക്കിസ്ഥാന്റെ തോല്‍വി ലോകമെമ്പാടുമുള്ള പാക് ക്രിക്കറ്റ് ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

തോല്‍വിയ്ക്കു പിന്നാലെ പാക് ടീമിനെതിരേ നിരവധി ആരാധകരാണ് രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ബ്രിട്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഒരു പാക്കിസ്ഥാന്‍ ആരാധിക താരങ്ങളോട് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. തനിക്ക് ഒരു ഹൃദയം മാത്രമേയുള്ളു, എത്ര തവണ അത് തകര്‍ക്കുമെന്നാണ് ആരാധികയുടെ ചോദ്യം. നബീഹാ ഖാന്‍ എന്നാണ് ഈ യുവതിയുടെ പേര്.


ഇപ്പോള്‍ വിജയത്തേക്കാള്‍ ഏറെ പരാജയമാണ് പാകിസ്താന്‍ ടീം നേടിക്കൊണ്ടിരിക്കുന്നത്. എപ്പോഴാണ് ഇനി ഒരു മികച്ച പ്രകടനം കാണാന്‍ കഴിയുക.

എപ്പോഴും ജയിക്കുമെന്ന് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ കളിക്കളത്തില്‍ ഒന്നും ചെയ്യുന്നില്ല. ഇപ്പോള്‍ വെറുതെ ടൂറിസ്റ്റുകളെപ്പോലെ വന്ന് ക്രിക്കറ്റ് കളിച്ചുപോകുന്നു.

എന്തെങ്കിലും ചെയ്തുകൊള്ളൂ, തനിക്ക് മടുത്തിരിക്കുന്നു. ഇപ്പോള്‍ പാകിസ്താന്‍ ടീമിന്റെ പ്രകടനം വലിയ തമാശകള്‍ ആയി മാറിയിരിക്കുന്നുവെന്നും നബീഹാ ഖാന്‍ വ്യക്തമാക്കുന്നു.


പാക് നായകന്‍ ബാബര്‍ അസമിന്റെ കടുത്ത ആരാധികയായ യുവതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബാബര്‍ അസമിന്റെയും പാക് ടീമിന്റെയും വീഡിയോകള്‍ പതിവായി പങ്കുവയ്ക്കാറുമുണ്ട്.


ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെത്തണമെങ്കില്‍ പാക്കിസ്ഥാന് ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. ജൂണ്‍ ഒമ്പതിന് ഇന്ത്യയ്‌ക്കെതിരേയാണ് അവരുടെ അടുത്ത മത്സരം.

Related Articles

Back to top button