Cricket

ഒരോവറില്‍ 43 റണ്‍സ് വഴങ്ങി ഒല്ലി റോബിന്‍സണ്‍ !! നാണക്കേടിന്റെ റെക്കോഡ്; വീഡിയോ

ഒരോവറില്‍ 43 റണ്‍സ് വഴങ്ങി നാണക്കേടിന്റെ റെക്കോഡ് ഏറ്റുവാങ്ങി ഇംഗ്ലണ്ട് ദേശീയതാരം ഒല്ലി റോബിന്‍സണ്‍. സസെക്‌സും ലെസ്റ്റര്‍ഷെയറും തമ്മിലുള്ള കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ട് മത്സരത്തിലായിരുന്നു റോബിന്‍സണ്‍ നാണക്കേടിന്റെ റെക്കോഡ് ഏറ്റുവാങ്ങിയത്.

ലെസ്റ്ററിന്റെ ലൂയിസ് കിംബറാണ് സസെക്‌സ് താരമായ റോബിന്‍സണെ പഞ്ഞിക്കിട്ടത്.

കിംബര്‍ ആദ്യ പന്ത് സിക്‌സറിന് പറത്തിയാണ് തുടങ്ങിയത്. രണ്ടാം പന്ത് ആകട്ടെ അത് ഒരു ബൗണ്ടറി ആയിട്ടാണ് കലാശിച്ചത്. കൂടാതെ അത് ഒരു നോ-ബോള്‍ ആയിരുന്നു, അതായത് ആ പന്തില്‍ കിട്ടിയത് 6 റണ്‍സാണ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു ബൗളര്‍ നോ ബോള്‍ എറിഞ്ഞാല്‍ ആകെ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെടും.

അടുത്ത രണ്ട് പന്തുകളില്‍ ബാറ്റര്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും നേടി. നാലാം പന്തില്‍ കിംബര്‍ ഒരു ബൗണ്ടറി നേടി. അവിടെ ഓവറിലെ രണ്ടാമത്തെ നോബോള്‍ റോബിന്‍സണ്‍ എറിഞ്ഞു, മറ്റൊരു ബൗണ്ടറിയായിരുന്നു കിംബറിന്റെ മറുപടി.

ആറാമത്തെ പന്ത് വീണ്ടും ബൗണ്ടറി കടന്നു, എന്നാല്‍ വീണ്ടും ഒരു നോബോള്‍ കൂടി. എന്നാല്‍ ആ പന്തില്‍ ഒരു റണ്‍സ് എടുക്കാനേ കിംബറിനു കഴിഞ്ഞുള്ളൂ. മൂന്നു നോബോളുകളാണ് ഓവറില്‍ റോബിന്‍സണ്‍ എറിഞ്ഞത്.

ഓവര്‍ ആരംഭിക്കുമ്പോള്‍ 72 റണ്‍സ് എടുത്ത് ക്രീസില്‍ നിന്ന കിംബര്‍ ആകട്ടെ ഓവറില്‍ തന്നെ സെഞ്ചുറി അടിക്കുകയും ചെയ്തു.

റോബിന്‍സണിന്റെ ഓവര്‍ ചുരുക്കത്തില്‍:6, 6nb (4×1, 2-nb), 4, 6, 4, 6nb (4×1, 2-nb), 4, 6nb (4×1, 2-nb), 1.


രണ്ട് ദിവസം മുമ്പ് സറേയും വോര്‍സെസ്റ്റര്‍ഷെയറും തമ്മിലുള്ള കൗണ്ടി മത്സരത്തില്‍ ഷൊയ്ബ് ബഷീര്‍ സമാനമായി ഒരു ഓവറില്‍ 38 റണ്‍സ് വഴങ്ങിയിരുന്നു.

കൗണ്ടി ക്രിക്കറ്റിലെ റെക്കോഡാണ് ഇതെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന ഓവര്‍ ഇതല്ല.

1989-90 കാലഘട്ടത്തില്‍ ന്യൂസിലന്‍ഡിന്റെ ഓഫ്‌ബ്രേക്ക് ബൗളര്‍ ബെര്‍ട്ട് വാന്‍സ് ഒരോവറില്‍ വഴങ്ങിയ 77 റണ്‍സാണ് നിലവിലെ റെക്കോഡ്.

ഷെല്‍ ട്രോഫിയില്‍ വെല്ലിംഗ്ടണും കാന്റര്‍ബറിയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു അത്. ആ ഓവറില്‍ 17 നോബോളുകളാണ് ബെര്‍ട്ട് വാന്‍സ് എറിഞ്ഞത്.

ന്യൂസിലന്‍ഡിനായി നാലു ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ച താരമാണ് വാന്‍സ്.

Related Articles

Back to top button