Cricket

ക്രിക്കറ്റ് കളിക്കിടെ പിച്ചില്‍ കുഴഞ്ഞു വീണ് ടെക്കി മരിച്ചു!! വീഡിയോ!!

ക്രിക്കറ്റ് കളിക്കുന്നതിനിടെ പിച്ചില്‍ കുഴഞ്ഞു വീണ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. നോയിഡയിലാണ് സംഭവം.

വികാസ് നേഗി എന്ന എഞ്ചിനീയറാണ് മരിച്ചത്. റണ്‍സിനായി പിച്ചിന്റെ മറുവശത്തേക്ക് ഓടുകയായിരുന്ന നേഗി ഓട്ടം പാതി പിന്നിട്ടപ്പോള്‍ പിച്ചിന്റെ മധ്യത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍തന്നെ വിക്കറ്റ് കീപ്പറും മറ്റു കളിക്കാരും ഓടിയെത്തുകയും തുടര്‍ന്ന് ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ യാത്രാമധ്യേ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.


ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് ഇയാള്‍ കോവിഡ് ബാധിതനായിരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്.

എന്നിരുന്നാലും ആരോഗ്യവാനായിരുന്നു. ഡല്‍ഹിയിലും നോയിഡയിലും പതിവായി ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്നും വിവരമുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ ഹൃദയാഘാതം വലിയ തോതില്‍ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button