Cricket

പ്രിംഗിള്‍ പ്രിംഗിള്‍ ലിറ്റില്‍ സ്റ്റാര്‍!! നേപ്പാളിനെ കറക്കി വീഴ്ത്തി ടിം പ്രിംഗിള്‍

ട്വന്റി20 ലോകകപ്പില്‍ നേപ്പാളിനെതിരേ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡിന് ആറു വിക്കറ്റിന്റെ വിജയം.

ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ് നേപ്പാളിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ഓറഞ്ച് പടയുടെ ഉജ്ജ്വല ബൗളിംഗില്‍ നേപ്പാള്‍ 19.2 ഓവറില്‍ 106 റണ്‍സിന് പുറത്തായി.

നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ പിഴുത 21കാരന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ ടിം പ്രിംഗിളാണ് നേപ്പാളുകാരെ തകര്‍ത്തത്.

3.2 ഓവറില്‍ മൂന്നു വിക്കറ്റെടുത്ത ലോഗന്‍ വാന്‍ ബീക്കും തിളങ്ങി. പോള്‍ വാന്‍ മീക്കരന്‍, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

35 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് പൗഡലിനു മാത്രമേ നേപ്പാള്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ.

107 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡച്ചുകാര്‍ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്ന.

നെതര്‍ലന്‍ഡിന് കരുത്തായത് ഓപ്പണര്‍ മാക്‌സ് ഒഡൗഡ് പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറിയാണ്. 48 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സാണ് ഒഡൗഡ് അടിച്ചു കൂട്ടിയത്.

നെതര്‍ലന്‍ഡിനായി ട്വന്റി20യില്‍ 5 അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോഡും മാക്‌സ് ഒഡൗഡ് സ്വന്തമാക്കി. അഞ്ചാമത്തെ അര്‍ധസെഞ്ചുറിയായിരുന്നു ഇത്.

22 റണ്‍സെടുത്ത വിക്രം ജീത് സിംഗും വിജയത്തില്‍ നിര്‍ണായകമായി. ബാസ് ഡി ലീഡ് 11 റണ്‍സുമായി പുറത്താവാതെ നിന്നു. ജൂണ്‍ എട്ടിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് നെതര്‍ലന്‍ഡിന്റെ അടുത്ത മത്സരം.

Related Articles

Back to top button