Cricket

ആരാധകര്‍ക്കായി വമ്പന്‍ സര്‍പ്രൈസ് കാത്തുവച്ച് എംഎസ് ധോണി!! നെറ്റ്‌സിലെ വീഡിയോ വൈറല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ആരെന്നറിയാനുള്ള മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

മുന്‍ ചെന്നൈ നായകന്റെ അവസാന ഐപിഎല്‍ മത്സരമായിരിക്കുമോയെന്ന ഇതെന്നും ആളുകള്‍ പരസ്പരം ചോദിക്കുന്നു. ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ധോണി ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇത് താരത്തിന്റെ അവസാന ഐപിഎല്ലാവുമെന്നാണ് പരക്കെ വ്യാഖ്യാനിക്കപ്പെടുന്നത്.

കാലിനുള്ള പരിക്ക് വകവയ്ക്കാതെയാണ് ധോണി സിഎസ്‌കെയ്ക്കായി സീസണില്‍ കളത്തിലിറങ്ങിയത്. അതേസമയം ആര്‍സിബിയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന ധോണിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച എംഎസ് ധോണിയുടെ പരിശീലന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയില്‍ ഇതിഹാസ ക്രിക്കറ്റ് താരം ഓഫ് സ്പിന്‍ പന്തുകള്‍ ബൗള്‍ ചെയ്യുന്നതാണ് കാണാന്‍ സാധിക്കുന്നത്.

ഇതേത്തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ ധോണി പന്തെറിയുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും സീസണിലെ എല്ലാ മത്സരങ്ങളിലും ധോണി ചെന്നൈയ്ക്കായി കളത്തിലിറങ്ങി.

68.00 ശരാശരിയിലും 226.67 സ്ട്രൈക്ക് റേറ്റിലും 136 റണ്‍സും നേടി. ഐപിഎല്ലില്‍ ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമോ എന്ന അഭ്യൂഹങ്ങളുണ്ട്.

അതേസമയം സീസണിലെ ആദ്യ എട്ടു മത്സരങ്ങളില്‍ ഏഴും തോറ്റതിനു ശേഷം അദ്ഭുതാവഹമായ തിരിച്ചുവരവാണ് ആര്‍സിബി നടത്തിയത്. പിന്നീടുള്ള അഞ്ചു മത്സരങ്ങളും അവര്‍ ജയിച്ചു. ചെന്നൈയ്‌ക്കെതിരേ മികച്ച വിജയം നേടിയാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫിലെത്താനാവൂ. എന്നാല്‍ ബംഗളൂരുവില്‍ നിലനില്‍ക്കുന്ന മഴ ഭീഷണി അവര്‍ക്ക് വെല്ലുവിളിയാണ്.

Related Articles

Back to top button