Cricket

ആ രണ്ടു താരങ്ങള്‍ പിസിബിയുടെ പൊന്നോമനകള്‍ !! അവന്മാരുമായി ബോര്‍ഡിന് രഹസ്യ ഇടപാടുകളെന്ന് മുന്‍ താരം

ട്വന്റി20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് ആറു റണ്‍സിനു തോറ്റതിനു പിന്നാലെ പാക് ടീമിനു നേരെ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്.

ഈ സാഹചര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ്.

ടൂര്‍ണമെന്റിന് മുന്നോടിയായി മുഹമ്മദ് ആമിര്‍, ഇമാദ് വാസിം എന്നിവരുമായി ബോര്‍ഡ് രഹസ്യ ഇടപാടുകള്‍ നടത്തിയതായി ഹഫീസ് അവകാശപ്പെട്ടു.

നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ടി20 ലോകകപ്പില്‍ കളിക്കാന്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയ ആമിറിനെയും ഇമാദിനെയും പോലുള്ള കളിക്കാരെ തിരഞ്ഞെടുത്തതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) മുഹമ്മദ് ഹഫീസ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

അത്യാഗ്രഹത്താല്‍, പിസിബി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സല്‍പ്പേരിന് കോട്ടം വരുത്തിയ അമീര്‍, വസീം തുടങ്ങിയ കളിക്കാരെ ലോകകപ്പിലേക്ക് തിരഞ്ഞെടുത്തു.

ഞാന്‍ ആഭ്യന്തര സര്‍ക്യൂട്ടിന്റെ ഭാഗമായിരുന്നു. പക്ഷേ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. പാകിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്ത കളിക്കാരെ ഇപ്പോഴും ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത് അമ്പരപ്പിക്കുന്നതാണ്- ഹഫീസ് പറഞ്ഞു.

ആറ് മാസം മുമ്പ് രണ്ട് താരങ്ങളോടും പാകിസ്ഥാനായി കളിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ അവസരം നിരസിച്ചതായി ഹഫീസ് വെളിപ്പെടുത്തി.

”ആറുമാസം മുമ്പ്, പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ട്വന്റി20 ലീഗുകളില്‍ കളിക്കുന്നതിന് മുന്‍ഗണന നല്‍കി.

എന്നിരുന്നാലും, നിലവില്‍ ലീഗുകളൊന്നും ഇല്ലാത്തതിനാല്‍, അവര്‍ ലോകകപ്പില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സാധാരണ ട്വന്റി20 ലീഗിന്റെ അതേ മാനസികാവസ്ഥയോടെയാണ് അഭിമാനകരമായ അന്താരാഷ്ട്ര ടൂര്‍ണമെന്റിനെയും അവര്‍ സമീപിക്കുന്നുത്. ഹഫീസ് കൂട്ടിച്ചേര്‍ത്തു.

2021ല്‍ ഇടംകൈയ്യന്‍ പേസറായ അമീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നുണ്ടായിരുന്നു. ഇമാദ് വസിമും 2023ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സയ്യിദ് മൊഹ്‌സിന്‍ റാസ നഖ്വിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചതോടെ വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പ് കളിക്കാനായി ആമീറും വസിമും എത്തുകയായിരുന്നു.

Related Articles

Back to top button