Cricket

ഹാര്‍ദിക് കരുത്തനായ നായകനായി മാറും!! ഡ്രസിംഗ് റൂമില്‍ നിന്ന് അദ്ദേഹത്തിന് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ബൗച്ചര്‍

ഈ ഐപിഎല്ലില്‍ അവസാനസ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് കളംവിട്ടത്. 14 മത്സരങ്ങളില്‍ പത്തിലും തോറ്റ അവര്‍ക്ക് വെറഉം എട്ടു പോയിന്റാണുള്ളത്.

വെള്ളിയാഴ്ച നടന്ന ലീഗിലെ അവസാന മത്സരത്തില്‍ ലഖ്‌നൗവിനോട് 18 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയാണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.

ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

സീസണിലെ ടീമിന്റെ ദയനീയപ്രകടനത്തില്‍ നായകന്‍ ഹാര്‍ദിക്കിന് നേരേ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല കളിക്കാരനെന്ന നിലയിലും ഹാര്‍ദിക് വന്‍ പരാജയമായിരുന്നു.

അതേ സമയം ഹാര്‍ദിക് മികച്ച നായകനായി മാറുമെന്ന് മുംബൈ പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ പ്രതികരിച്ചു. ഹാര്‍ദിക്കും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിരാശനായിട്ടുണ്ടാകുമെന്നും ഡ്രസിംഗ് റൂമില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക് പോലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിരാശപ്പെട്ടിട്ടുണ്ടാകും. നായകനെന്ന നിലയില്‍ അദ്ദേഹത്തിന് മികച്ച മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ മറയ്ക്കുന്ന തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചുറ്റും നടക്കുന്നുണ്ടായിരുന്നു. നായകനെന്ന നിലയില്‍ അതും ഹാര്‍ദിക്കിന് വെല്ലുവിളിയായിരുന്നു.ബൗച്ചര്‍ പറഞ്ഞു. ലഖ്‌നൗവിനെതിരായ മത്സരത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബൗച്ചര്‍ ഇക്കാര്യം പറഞ്ഞത്.

ബൗച്ചറുടെ വാക്കുകള്‍ ഇങ്ങനെ…അദ്ദേഹത്തിന് ഞങ്ങളുടെ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടിയിട്ടുണ്ട്. പലരും സഹായിക്കാനും ശ്രമിച്ചിരുന്നു.

എങ്കിലും ഒരു കളിക്കാരനെന്ന നിലയില്‍ അതിലൂടെ കടന്നുപോകുകയെന്നത് ബുദ്ധിമുട്ടാണ്. നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഇതൊരു പാഠമായിരിക്കും.

ഇപ്പോള്‍ കഠിനമായ സമയമാണെങ്കിലും ഇത് കടന്നുപോകും. അയാള്‍ കരുത്തുറ്റ നായകനായി മാറുമെന്നും നല്ല കാര്യങ്ങള്‍ വരാനുണ്ടെന്നും ബൗച്ചര്‍ പറഞ്ഞു.

സീസണില്‍ വെറും 216 റണ്‍സ് മാത്രമാണ് താരം നേടിയത്. ബൗളിംഗില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഭേദം. അടുത്ത സീസണിലും ഹാര്‍ദിക് തന്നെയാവും മുംബൈ നായകന്‍ എന്നാണ് സൂചന.

Related Articles

Back to top button