Cricket

സൂപ്പര്‍താരത്തിന് പരിക്ക് !! വിന്‍ഡീസിന്റെ സെമിഫൈനല്‍ പ്രതീക്ഷയ്ക്ക് വന്‍തിരിച്ചടി; പകരം വരുന്നത് മറ്റൊരു വെടിക്കെട്ട് താരം

പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ബ്രണ്ടന്‍ കിംഗിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമെന്നുറപ്പായിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ഔള്‍റൗണ്ടര്‍ കൈല്‍ മയേഴ്സിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തി. ജൂണ്‍ 19ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടയാണ് കിംഗിന് പരിക്കേറ്റത്.

മത്സരത്തില്‍ 23 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു പരിക്ക് ഏല്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ കിംഗിന് ചികിത്സ നല്‍കുകയും പരിക്ക് ഗുരുതരമാണെന്ന് മനസ്സിയതിനെത്തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് അമേരിക്കയ്‌ക്കെതിരേ ഇന്ന് നടന്ന മത്സരത്തില്‍ ഷായ് ഹോപ്പാണ് ജോണ്‍സണ്‍ ചാള്‍സിനൊപ്പം വിന്‍ഡീസിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

മത്സരത്തില്‍ 39 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയ ഹോപ്പ് എട്ടു സിക്‌സറുകളാണ് പറത്തിയത്. വിന്‍ഡീസിന്റെ അതിവേഗ ജയത്തില്‍ നിര്‍ണായകമായതും ഹോപ്പിന്റെ ഇന്നിംഗ്‌സാണ്.

അതേസമയം, 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ടീമിന്റെ ഭാഗമായിരുന്നു കൈല്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും താരത്തെ കളത്തിലിറക്കിയില്ല.

എന്നാല്‍ മെയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മയേഴ്സ് നടത്തിയത്. ആ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും 102 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 159.38 സ്ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്.

ഗ്രൂപ്പ് ഘട്ടങ്ങളില്‍ നാലു മത്സരങ്ങളിലും വിജയിച്ചു കൊണ്ടാണ് വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ കടന്നത്. എന്നാല്‍ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ അവരുടെ നിലനില്‍പ് പരുങ്ങലിലായിരുന്നു.

എന്നാല്‍ അമേരിക്കയ്‌ക്കെതിരേ നേടിയ വന്‍വിജയം അവരുടെ സാധ്യതകള്‍ ഉയര്‍ത്തി. അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ വിന്‍ഡീസിന് സെമിഫൈനല്‍ കളിക്കാം. 23നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം.

Related Articles

Back to top button