Cricket

2019 ലോകകപ്പിന് ശേഷം ഏറ്റവുമധികം ക്യാച്ച് നഷ്ടപ്പെടുത്തിയ താരം !! ഒരിക്കലും പ്രതീക്ഷിക്കാത്ത പേര് കണ്ട് ഞെട്ടി ആരാധകര്‍

ലോകക്രിക്കറ്റിലെ മഹാരഥന്മാരിലൊരാളായ വിരാട് കോഹ് ലി ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില് ഒരാള്‍ കൂടിയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വിരാട് മറ്റു താരങ്ങള്‍ക്കെല്ലാം മാതൃകയുമാണ്.

ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ തന്നിലെ ഊര്‍ജം സഹതാരങ്ങളിലേക്കു കൂടി പകരാന്‍ വിരാടിനു കഴിയുന്നുണ്ട്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും ക്രിക്കറ്റിലെ ഒരു മോശപ്പെട്ട കാര്യത്തിന്റെ ലിസ്റ്റില്‍ ഒന്നാമനാണ് കോഹ് ലി എന്നതാണ് വാസ്തവം.

2019 ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് കോഹ്ലി മുമ്പില്‍ നില്‍ക്കുന്നത്.

23 ക്യാച്ചുകളാണ് ഈ കാലയളവില്‍ താരം വിട്ടുകളഞ്ഞത്. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഋഷഭ് പന്ത് 14 എണ്ണം വിട്ടുകളഞ്ഞപ്പോള്‍ മൂന്നാമതുള്ള ശ്രേയസ് അയ്യര്‍ 12 ഉം രോഹിത് ശര്‍മ 11 ഉം വിട്ടുകളഞ്ഞിട്ടുണ്ട്.

വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കണക്കാണ് ഇതെങ്കിലും ഇതാണ് വാസ്തവം. കോഹ്ലി ഒരിക്കലും ഒരു മോശം ഫീല്‍ഡര്‍ ആയതുകൊണ്ട് അല്ല ഇതൊക്കെ പലപ്പോഴും സംഭവിക്കുന്നത്.

താരം ഫീല്‍ഡില്‍ നില്‍കുന്നത് ഏറ്റവും പ്രധാന സ്ഥാനങ്ങളില്‍ ആയിരിക്കും. സ്വഭാവികമായും അവിടേക്ക് എത്തുന്ന പന്തുകളുടെ എണ്ണം കൂടുതലായിരിക്കും.

ഏറ്റവുമധികം ശ്രദ്ധ വേണ്ടുന്ന ഫീല്‍ഡിംഗ് പൊസിഷനുകളിലെ ചെറിയ അശ്രദ്ധ പോലും ചിലപ്പോള്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്നതില്‍ കലാശിക്കാം.

ഈ കാലയളവില്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളുടെ ലിസ്റ്റിലും കോഹ്ലിയുടെ പേര് മുമ്പില്‍ തന്നെ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല.

അതേസമയം ലോകകപ്പ് ആരംഭിച്ച ശേഷം ഇതുവരെയുള്ള മത്സരങ്ങളില്‍ കോഹ്ലിയ്ക്ക് തിളങ്ങാനായിട്ടില്ല. ആദ്യ മത്സരത്തിലൊഴികെ രോഹിത് ശര്‍മയും ഭേദമായിരുന്നില്ല. ഇരുവരും ഇന്നത്തെ മത്സരത്തില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button