Cricket

കോഹ് ലി അഹങ്കാരിയോ ? ആ താരത്തോട് വീണ്ടും കലിപ്പിലായി ബംഗളൂരു സൂപ്പര്‍താരം; എന്താണ് പ്രശ്‌നമെന്നറിയാതെ ആരാധകര്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെ നാലു വിക്കറ്റിന് തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നും ബംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 147ന് ഓള്‍ഓട്ടായി. ഷാരൂഖ് ഖാന്‍(37), ഡേവിഡ് മില്ലര്‍(30),രാഹുല്‍ തെവാട്ടിയ(35) എന്നിവരായിരുന്നു ഗുജറാത്തിന്റെ പ്രധാന സ്‌കോറര്‍മാര്‍.

മുഹമ്മദ് സിറാജ്, വിജയകുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ ബംഗളൂരുവിനായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 13.4 ഓവറില്‍ 152 റണ്‍സ് നേടിയ ബംഗളൂരു ആറു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി(64), വിരാട് കോഹ് ലി(42) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ബംഗളൂരു വിജയത്തിന് അടിത്തറ പാകിയത്.

ഒരു ഘട്ടത്തില്‍ 5.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 92 എന്ന നിലയില്‍ നിന്ന് 10.4 ഓവറില്‍ 117ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ആര്‍സിബിയെ ദിനേഷ് കാര്‍ത്തിക്(21), സ്വപ്‌നില്‍ സിംഗ്(15) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഗുജറാത്തിനായി പേസര്‍ ജോഷ് ലിറ്റില്‍ നാലു വിക്കറ്റും സ്പിന്നര്‍ നൂര്‍ അഹമ്മദ് രണ്ടു വിക്കറ്റും നേടി തോല്‍വിയോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗളൂരു ഏഴാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.

അതേസമയം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം ഷാരൂഖ് ഖാനോടുുള്ള വിരാട് കോഹ് ലിയുടെ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മത്സരത്തില്‍ അപകടകാരിയായ ഷാരൂഖ് ഖാനെ വിരാട് കോഹ്ലി തകര്‍പ്പന്‍ ത്രോയിലൂടെ റണ്‍ഔട്ടിലൂടെ പുറത്താക്കിയിരുന്നു.

വമ്പന്‍ തകര്‍ച്ചയിലൂടെ പോയിരുന്ന ഗുജറാത്തിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച ഷാരൂഖ് ഇല്ലാത്ത റണ്‍സിനായി ഓടിയപ്പോള്‍ ആയിരുന്നു സര്‍ക്കിളിന് ഉള്ളില്‍ നിന്ന കോഹ്ലിയുടെ ത്രോ.

താരം വിക്കറ്റ് ആഘോഷിച്ചത് ആക്രോശിച്ചും അസഭ്യവും പറഞ്ഞുമാണ്. സീസണില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ കോഹ്ലി ഷാരൂഖിന്റെ വിക്കറ്റ് ഇത്തരത്തില്‍ ആഘോഷിച്ചത്. താരത്തോട് പൂര്‍വ വൈരാഗ്യം ഉള്ള രീതിയില്‍ ആയിരുന്നു കോഹ്ലിയുടെ ആഘോഷം.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ ഷാരൂഖ്- രാഹുല്‍ തേവാത്തിയ സഖ്യം കരകയറ്റുമെന്ന് തോന്നിച്ച സമയത്തായിരുന്നു അലസമായി ഓടിയ ഷാരുഖ് റണ്‍ഔട്ടായത്. ഫീല്‍ഡറെ നോക്കി ഓടിയപ്പോള്‍ വേഗം കുറയുകയായിരുന്നു.

സീസണില്‍ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ അന്ന് അര്‍ധസെഞ്ചുറി നേടിയ ഷാരൂഖ് ഖാന്‍ സിറാജിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

വിക്കറ്റ് നേട്ടം സിറാജ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌റ്റൈലില്‍ ആഘോഷിച്ചപ്പോള്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന കോഹ്ലി താരത്തെ നോക്കി പേടിപ്പിക്കുന്ന രീതിയിലാണ് യാത്രയാക്കിയത്.

എന്നാല്‍ ഷാരൂഖ് ഇതിനോടൊന്നും പ്രതികരിച്ചതുമില്ല. ഇതൊക്കെയാണ് കോഹ്‌ലിയ്ക്ക് അഹങ്കാരം കൂടുന്നുണ്ടോയെന്ന സംശയം ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

Back to top button