Cricket

എന്റെ ആ മണ്ടത്തരമാണ് കളി തോല്‍പ്പിച്ചത് !! ഇന്ത്യയ്‌ക്കെതിരായ തോല്‍വിയെക്കുറിച്ച് തുറന്നു പറഞ്ഞ് ജോസ് ബട്‌ലര്‍

ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.

അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നത്.

മറുഭാഗത്ത് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് മലര്‍ത്തിയടിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും ഫൈനലില്‍ എത്തിയത്.

ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ തോല്‍വിയ്ക്കു കാരണക്കാരന്‍ താനാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത്.

സ്പിന്‍ ബൗളിംഗിനെ കാര്യമായി തുണയ്ക്കുന്ന പിച്ചില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരെക്കൊണ്ട് പന്തെറിയിപ്പിച്ച ബട് ലര്‍ ടീമിലെ മറ്റൊരു സ്പിന്നറായ മോയീന്‍ അലിയ്ക്ക് ഒരോവര്‍ പോലും നല്‍കിയില്ല.

ഇതാണ് കളി തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് തുറന്നു പറയുകയാണ് ബട്‌ലര്‍ ഇപ്പോള്‍.

‘എതിര്‍ ടീമിന് അസാധാരണമായ ചില സ്പിന്‍ ബൗളര്‍മാര്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ രണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ പിന്നിലേക്ക് നോക്കുമ്പോള്‍, സ്പിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനാല്‍, ഞാന്‍ നേരത്തെ തന്നെ മൊയീനെ ടീമില്‍ കൊണ്ടുവരേണ്ടതായിരുന്നു.

മഴയുള്ള സാഹചര്യങ്ങള്‍ പിച്ചില്‍ വലിയ മാറ്റമൊന്നും വരുത്തില്ലെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, പക്ഷേ ആ വിലയിരുത്തല്‍ കൃത്യമല്ലെന്ന് തെളിഞ്ഞു. അവര്‍ ഞങ്ങളെ മറികടന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അവര്‍ മികച്ച ഒരു സ്‌കോര്‍ പോസ്റ്റ് ചെയ്തു. അതിനാല്‍ ടോസ് ഫലത്തിലെ നിര്‍ണായക ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല,’ജോസ് ബട്ലര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിലാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ് – അക്ഷര്‍ പട്ടേല്‍ ദ്വയത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്കായില്ല. ഇന്നത്തെ മത്സരത്തിലും ഇരുവരും നിര്‍ണായക സ്വാധീനം ചെലുത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button