Cricket

യുവാവ് ആത്മഹത്യ ചെയ്ത സംഭവം !! പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഹീറോ

ചുരുങ്ങിയ കാലം മാത്രമേ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളെങ്കിലും ജോഗീന്ദര്‍ ശര്‍മയെ അത്ര പെട്ടെന്ന് മറക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കാവില്ല.

ഇപ്പോഴിതാ ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലായിരിക്കുകയാണ് നിലവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജോഗീന്ദര്‍.

ഹിസാര്‍ സ്വദേശിയായ പവന്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഹരിയാനയിലെ അസിസ്റ്റന്റ് കമ്മീഷണറായ
ജോഗീന്ദര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്.

സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട മനോവിഷമത്തെത്തുടര്‍ന്ന് പവന്‍ ആത്മഹത്യ ചെയ്തത്. പിന്നാലെ ജോഗീന്ദര്‍ ശര്‍മ ഉള്‍പ്പെടെ ആറ് പേര്‍ മകനെ സ്വത്ത് തര്‍ക്ക കേസില്‍ മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് പവന്റെ മാതാവ് പരാതി നല്‍കുകയായിരുന്നു.

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരില്‍ നിന്നുണ്ടായ മാനസിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ജോഗീന്ദറിനെക്കൂടാതെ ഹോക്കി പരിശീലകന്‍ രാജേന്ദ്ര സിംഗ്, അജയ് വീര്‍, ഈശ്വര്‍ ജാജരിയ, പ്രേം ഖാട്ടി, അര്‍ജുന്‍ എന്നിവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ബന്ധവുമില്ലെന്നും പവന്‍ എന്ന വ്യക്തിയെ അറിയില്ലെന്നും ജോഗിന്ദര്‍ വ്യക്തമാക്കി.

2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ എറിഞ്ഞാണ് ജോഗീന്ദര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ കയറിപ്പറ്റിയത്.

മികച്ച രീതിയില്‍ പന്തെറിഞ്ഞ ജോഗീന്ദര്‍ ഇന്ത്യയെ പ്രഥമ ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരാക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹരിയാന പൊലീസില്‍ ഡിഎസ്പിയായി അദ്ദേഹത്തിന് നിയമനം ലഭിക്കുകയും ചെയ്തു. 2017നു ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അദ്ദേഹം 2023 ഫെബ്രുവരി മൂന്നിന് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button