Cricket

കര്‍ണാടക ടീമിനായി ബൗള്‍ ചെയ്ത് ജോഫ്ര ആര്‍ച്ചര്‍ !!ഇതെന്ത് കഥയെന്ന് ആരാധകര്‍; വീഡിയോ വൈറല്‍

ലോകക്രിക്കറ്റിലെ ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായ ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചര്‍ കര്‍ണാടക ടീമിനായി കളിക്കുന്നു!! ഇതെന്നു കഥയെന്ന് ആലോചിക്കാന്‍ വരട്ടെ.

ഇന്ത്യയില്‍ പ്രീസീസണ്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് കൗണ്ടി ടീം സസെക്‌സിനൊപ്പം എത്തിയപ്പോഴാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനായി ആര്‍ച്ചര്‍ പന്തെറിഞ്ഞത്.

പരിശീലന മത്സരത്തില്‍ കര്‍ണാടക ടീമിനു വേണ്ടി പന്തെറിഞ്ഞ ആര്‍ച്ചര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. സസെക്‌സ് ടീമാണു താരം പന്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്ത് ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ആര്‍ച്ചര്‍. 2023 മേയ് മാസത്തിനു ശേഷം ആര്‍ച്ചര്‍ കളിക്കാനിറങ്ങിയിട്ടില്ല.


28 വയസ്സുകാരനായ താരം കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്തിരുന്നില്ല. 2022 ലെ മെഗാലേലത്തില്‍ എട്ടു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ആര്‍ച്ചറെ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ പരുക്കു കാരണം താരത്തിന് സീസണില്‍ ഒരു മത്സരം പോലും കളിക്കാനായില്ല. കഴിഞ്ഞ സീസണില്‍ ഏതാനും മത്സരങ്ങള്‍ കളിച്ച താരം പരുക്കിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങി.

2024ലെ ലേലത്തിനു മുന്നോടിയായി ആര്‍ച്ചറെ മുംബൈ റിലീസ് ചെയ്തിരുന്നു. ഏകദിന ലോകകപ്പില്‍ റിസര്‍വ് താരമായി ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുണ്ടായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും ആര്‍ച്ചര്‍ കളിച്ചിട്ടുണ്ട്. നിരന്തരം പരിക്ക് വേട്ടയാടുന്ന താരമായതിനാല്‍ മിക്കവാറും കളത്തിനു പുറത്താണ് ആര്‍ച്ചര്‍.

Related Articles

Back to top button