CricketIPL

മുംബൈ ഇന്ത്യന്‍സിന് ഞെട്ടിക്കുന്ന തിരിച്ചടി!! ബുംറയില്‍ അനിശ്ചിതത്വം!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് സീസണ്‍ ആരംഭിക്കും മുമ്പേ കടുത്ത തിരിച്ചടി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ ടീമിനെ പ്രതിസന്ധിയിലാക്കി ബുംറയുടെ പരിക്കിന്റെ കാര്യത്തില്‍ പുതിയ വിവരങ്ങളെത്തി.

കരുതിയതിലും ഏറെ ഗുരുതരമാണ് ബുംറയുടെ പരിക്കെന്നാണ് പുതിയതായി എത്തിയ വാര്‍ത്ത. ഈ സീസണില്‍ സ്റ്റാര്‍ പേസര്‍ക്ക് കളിക്കാന്‍ പോലും സാധിച്ചേക്കില്ലെന്ന് ബിസിസിഐയെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ബുംറ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ അഞ്ചുമാസമായി യാതൊരുവിധ അന്താരാഷ്ട്ര മല്‍സരങ്ങളും കളിക്കാത്ത ബുംറയ്ക്ക് പരിക്കില്‍ നിന്ന് ഇതുവരെ പുറത്തു കടക്കാനായിട്ടില്ലെന്ന് മാത്രമല്ല പഴയ പരിക്കിന്റെ പുതിയ വേര്‍ഷനുകളും അദേഹത്തെ വേട്ടയാടുന്നുവെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലെങ്കിലും താരത്തെ കളിപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ് മെഡിക്കല്‍ ടീമെന്ന് പേരു വെളിപ്പെടുത്താത്ത ബിസിസിഐ പ്രതിനിധി വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒരു ട്വന്റി-20 കളിച്ച ശേഷം പോയതാണ് ബുംറ. പിന്നീടിതുവരെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനായില്ല. ഐപിഎല്‍ കളിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ക്ലിയറന്‍സും താരത്തിന് നല്‍കിയിട്ടില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ പേസ് കുന്തമുന പരിക്കിന്റെ പിടിയിലാണ്. 2022 സെപ്റ്റംബര്‍ 25 ന് ഹൈദരാബാദില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ക്ക് ശേഷം ബുംറ ഇന്ത്യക്കായി ഒരു കളിയും കളിച്ചിട്ടില്ല.

2022 ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി.

കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വലംകൈയ്യന്‍ പേസര്‍ ഇടംപിടിച്ചിരുന്നു. എന്നിരുന്നാലും, പരിക്കിനെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടര്‍ന്ന്, മുന്‍കരുതല്‍ നടപടിയായി അദ്ദേഹത്തെ പരമ്പരയില്‍ നിന്ന് പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ബുംറ ഇതുവരെ 30 ടെസ്റ്റുകളും 72 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അപകടകരമായ ബൗളിംഗ് ആക്ഷനാണ് ബുംറയ്ക്ക് പലപ്പോഴും വില്ലനാകുന്നത്.

 

Related Articles

Back to top button