Cricket

അവന്റെ മൂന്നോവറാണ് മുംബൈ തോല്‍ക്കാന്‍ കാരണം !! ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരേ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

ഇതോടെ 14 പോയിന്റുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്തയ്ക്കായി. അതേ സമയം മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.

അതേ സമയം തോല്‍വിയ്ക്ക് പിന്നാലെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

മുംബൈയുടെ തോല്‍വിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്ന് ഇര്‍ഫാന്‍ ആരോപിച്ചു. ഹാര്‍ദിക് ഒരിക്കല്‍ കൂടി ടീമിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് മുംബൈ തോറ്റതെന്ന് ഇര്‍ഫാന്‍ ആരോപിച്ചു.

ഒരു ഘട്ടത്തില്‍ 57/5 എന്ന നിലയിലായിരുന്നു കെകെആര്‍. ഹാര്‍ദിക് നമാന്‍ ധിറിന് പന്ത് നല്‍കിയത് മത്സരത്തില്‍ തിരിച്ചടിയായെന്ന് പത്താന്‍ പറഞ്ഞു.

തന്റെ പ്രധാന ബോളര്‍മാരെ കൊണ്ടുവരുന്നതിനുപകരം, ഹാര്‍ദിക് പരിചയമില്ലാത്ത ഒരു ബോളറെ സമീപിക്കുകയായിരുന്നു. പാണ്ഡ്യ നമന് പന്ത് നല്‍കിയതോടെ മത്സരത്തില്‍ എംഐ തോറ്റു.

അദ്ദേഹത്തിന്റെ മൂന്ന് ഓവറുകള്‍ കളി തോല്‍പ്പിച്ചു. വെങ്കിടേഷ് അയ്യര്‍ക്കും മനീഷ് പാണ്ഡെയ്ക്കും 83 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അത് സഹായകമായി. ജസ്പ്രീത് ബുംറയെയും ജെറാള്‍ഡ് കോറ്റ്‌സിയെയും ആക്രമണത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയത് ആശ്ചര്യപ്പെടുന്നു. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

മുന്‍ മുംബൈ താരം ഹര്‍ഭജന്‍ സിംഗും ഹാര്‍ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നമനു പകരം സ്പെഷ്യലിസ്റ്റ് ബോളര്‍മാര്‍ക്ക് കൂടുതല്‍ ഓവര്‍ നല്‍കണമായിരുന്നെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. നാലു വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മുംബൈ വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

Related Articles

Back to top button