Cricket

പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്കു മുമ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് മുട്ടിടിക്കുന്നതെന്തു കൊണ്ട് !! കണക്കുകള്‍ കഥ പറയും…

ട്വന്റി20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ പാക്കിസ്ഥാനെ ആറു റണ്‍സിന് തകര്‍ത്ത ഇന്ത്യ ആവേശകരമായ വിജയമാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. മഴ മൂലം ടോസ് വൈകിയ മത്സരത്തിന്റെ ആദ്യ ഓവറിന് പിന്നാലെ മഴ വീണ്ടും രംസകൊല്ലിയായി എത്തി.

ഒരു ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് എന്ന നിലയില്‍ തുടരവെയാണ് മഴയെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെച്ചത്.

എന്നാല്‍ മഴ മാറി മത്സരം പുനരാരംഭിച്ച ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ വിരാട് കോഹ്‌ലി പുറത്ത്. നസിം ഷായുടെ പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ പുറത്താകല്‍.

അധികം വൈകാതെ നായകന്‍ രോഹിത് ശര്‍മയും പുറത്തായി. മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ഷഹീന്‍ അഫ്രീദിയെ സിക്‌സറിനു പറത്താനുള്ള ശ്രമം ഹാരിസ് റൗഫിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

ട്വന്റി ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട നാലാമത്തെ മത്സരമായിരുന്നു ഇത്. രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് ആകെ നേരിട്ടത് 15 പന്തുകളാണ്.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കുറവ് പന്ത് നേരിട്ട അഞ്ചു മത്സരങ്ങളില്‍ നാലും പാക്കിസ്ഥാനെതിരേയാണെന്നതാണ് കൗതുകം.

പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനോട് ഏറ്റുമുട്ടിയപ്പോള്‍ ആറു പന്ത് നേരിട്ട് ഓപ്പണര്‍മാര്‍ മടങ്ങിയതാണ് ലിസ്റ്റില്‍ ഒന്നാമത്.

2021ലെ ലോകകപ്പില്‍ ഒമ്പത് പന്തുകളാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പാക്കിസ്ഥാനെതിരേ നേരിട്ടത്. 2016ല്‍ ന്യൂസിലന്‍ഡിനെതിരേ 10 പന്തുകള്‍ കളിച്ച് ഓപ്പണര്‍മാര്‍ പുറത്തായതാണ് ലിസ്റ്റില്‍ മൂന്നാമത്.

2022ലും ഈ ലോകകപ്പിലും പാക്കിസ്ഥാനെതിരേ 15 പന്തുകള്‍ മാത്രം പിടിച്ചു നില്‍ക്കാനാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞത്. എന്തായാലും മത്സരത്തിലെ തോല്‍വി ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.

Related Articles

Back to top button