Cricket

ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗില്‍ മാറ്റം വരുത്തുമോ ? ചോദ്യങ്ങള്‍ക്ക് മറുചോദ്യവുമായി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്

ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ തലവേദന ഓപ്പണിംഗാണ്. ഓപ്പണിംഗ് ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വളരെ മോശം ഫോമിലാണ്.

ഈ അവസരത്തില്‍ പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യത്തില്‍ മാറ്റമുണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകത്തെ ചോദ്യം.

ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍. വിരാട് കോഹ്‌ലിയെ നിങ്ങള്‍ക്ക് ഓപ്പണറായി വേണ്ടേയെന്നാണ് റാത്തോറിന്റെ ചോദ്യം.

എല്ലാവരും വിരാടിനെ ഓപ്പണറായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. ഇപ്പോഴത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യന്‍ ടീമിന് സന്തോഷമുണ്ട്.

ഇനി എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ അത് സാഹചര്യങ്ങള്‍ക്കും എതിരാളികള്‍ക്കും അനുസരിച്ചാവും. അല്ലാത്ത പക്ഷം ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റമുണ്ടാകില്ലെന്നും വിക്രം റാത്തോര്‍ വ്യക്തമാക്കി.

ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനലിനോട് ഒരു പടി കൂടി അടുക്കാനാവും. നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരാജയപ്പെട്ടാല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയില്‍ കടക്കും.

അതേ സമയം അഫ്ഗാന്‍ വിജയിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ജൂണ്‍ 24ന് നടക്കുന്ന മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം.

സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ഇന്നത്തെ മത്സരത്തില്‍ വിജയം ആവശ്യമാണ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയോട് അവര്‍ പരാജയപ്പെട്ടിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

Related Articles

Back to top button