Cricket

അവനാണ് ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക !! ഓസീസ് താരത്തെക്കുറിച്ച് മുന്നറിപ്പുമായി ആകാശ് ചോപ്ര

ട്വന്റി20 ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യ ഭയക്കേണ്ടത് മിച്ചല്‍ സ്റ്റാര്‍ക്കിനെയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റ് വരുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അദ്ദേഹം എന്നും വെല്ലുവിളിയായിട്ടുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

സെന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഒന്നില്‍ ഒരു ടീമും ഇതുവരെ സെമിഫൈനല്‍ ഉറപ്പിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ഇന്ത്യ ഏറെക്കുറെ അടുത്താണെങ്കിലും ഓസീസിനെതിരേ വന്‍ തോല്‍വി വഴങ്ങുകയും അഫ്ഗാന്‍ ബംഗ്ലാദേശിനെതിരേ വന്‍വിജയം നേടുകയും ചെയ്താല്‍ ഒരു പക്ഷെ ഇന്ത്യ പുറത്തായേക്കാം എന്ന സാഹചര്യമാണുള്ളത്.

അതേസമയം ഓസ്‌ട്രേലിയ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. അതേസമയം സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമ്മിന്‍സും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് ചോപ്ര പറയുന്നു.

”ഓസ്ട്രേലിയയുടെ ബൗളിംഗ് നോക്കിയാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇവിടെ കളിക്കുമെന്ന് എനിക്ക് തോന്നുന്നു. ആഷ്ടണ്‍ അഗര്‍ കളിക്കില്ല. അവന്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ചു.

ഇവിടെ നിങ്ങള്‍ക്ക് മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പം ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ എന്നിവരും ഉണ്ടാകും. സ്റ്റോയിനിസും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് നാല് ഓവര്‍ എറിയുമെന്നും അദ്ദേഹം പറഞ്ഞു

”ലോകകപ്പായതിനാല്‍ പുതിയ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഭീഷണിയാകും. ഇടംകൈയ്യന്‍ പേസര്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും തമ്മില്‍ കഴിഞ്ഞ കുറേനാളുകളായി ഉള്ള കഥ ഇന്ത്യയ്ക്ക് അത്ര നല്ലതല്ല.

എന്നിരുന്നാലും, ആ ഭീഷണി ചെറുതായി നിര്‍വീര്യമാക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പിന്നെ പാറ്റ് കമ്മിന്‍സ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അദ്ദേഹം ഹാട്രിക് നേടിയിട്ടുണ്ട്,” ചോപ്ര കൂട്ടിച്ചേര്‍ത്തു.

13 വിക്കറ്റ് നേടിയ ആദം സാംപയാണ് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമന്‍. രണ്ടു ഹാട്രിക് ഉള്‍പ്പെടെ ഒമ്പതു വിക്കറ്റാണ് കമ്മിന്‍സ് നേടിയിരിക്കുന്നത്. അതേസമയം ചില കളികളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ അവര്‍ കളിപ്പിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button