Cricket

അവന്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്…ആരും അവനെ കുറ്റപ്പെടുത്തരുത്!! തുറന്നടിച്ച് ഹര്‍ഷ ഭോഗ് ലെ

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരേ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 28 റണ്‍സിനാണ് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. പഞ്ചാബിന്റെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 139ല്‍ അവസാനിച്ചു.

മത്സരത്തില്‍ ഏവരെയും അദ്ഭുതപ്പെടുത്തി ഇതിഹാസ താരവും ചെന്നൈ മുന്‍ നായകനുമായ എം.എസ് ധോണി ഒമ്പതാം നമ്പരിലാണ് ബാറ്റിംഗിനിറങ്ങിയത്.

എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി.

ഇതോടെ ടീമിനെ ധോണി സമ്മര്‍ദത്തിലാക്കിയെന്നും ഒമ്പതാം നമ്പറില്‍ ഇറങ്ങിയത് ശരിയായില്ലെന്നും പറഞ്ഞ് ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, നവ്ജ്യോത് സിങ് സിദ്ധു തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്റരും നിരീക്ഷകനുമായ ഹര്‍ഷാ ഭോഗ്ലെ. ധോണിയെ കുറ്റപ്പെടുത്തരുതെന്നാണ് ഭോഗ്ലെ പറയുന്നത്.

ധോണിക്ക് ഇപ്പോഴും പരിക്കുണ്ടെന്നും കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് താരം മോചിതനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ധോണിക്ക് കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു, അതില്‍ നിന്ന് കരകയറാന്‍ ഒരുപാട് സമയമെടുക്കുകയും ചെയ്തു. എന്നിരുന്നാലും, അവന്‍ അതില്‍ നിന്ന് മുക്തനായിട്ടില്ലെന്ന് എനിക്ക് തോന്നുന്നു.

പരിക്ക് അദ്ദേഹത്തെ ഇപ്പോഴും പിന്തുടരുന്നു. അതുകൊണ്ടാണ് അദ്ദേഹം നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത്.

അവന്‍ ഒരു നല്ല ബാറ്ററും ബുദ്ധിമാനായ ക്രിക്കറ്ററുമാണ്. ഒരു കാരണവുമില്ലാതെ അയാള്‍ക്ക് സ്വയം മാറ്റം വരുത്തില്ല. അവന്റെ കാല്‍മുട്ടുമായി ഇതിന് വളരെയധികം ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നു,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. ഈ സീസണില്‍ ധോണി മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. 200ല്‍ അധികം സ്‌ട്രൈക്ക് റേറ്റും 50ല്‍ അധികം ശരാശരിയും താരത്തിനുണ്ട്.

Related Articles

Back to top button