Cricket

ആരും വിഷമിക്കേണ്ട…എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി തരാം !! കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിയ്ക്കു ശേഷം പാണ്ഡ്യ പറഞ്ഞതിങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എട്ടാം തോല്‍വി വഴങ്ങിയതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. വാങ്കഡെയില്‍ ഇത് രണ്ടാം തവണ മാത്രമാണ് കൊല്‍ക്കത്ത മുംബൈയെ തോല്‍പ്പിക്കുന്നത്.

മത്സരത്തിനു പിന്നാലെ തോല്‍വിയില്‍ പ്രതികരണവുമായി മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ രംഗത്തെത്തി.

മുംബൈ ബാറ്റര്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ട്വന്റി 20 ക്രിക്കറ്റില്‍ കൂട്ടുകെട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെ വിജയിക്കും തന്റെ മുന്നില്‍ ഒരുപാട് ചോദ്യങ്ങളുണ്ട്. എല്ലാത്തിനും മറുപടി പറയാന്‍ കുറച്ച് സമയം വേണമെന്നുമായിരുന്നു പാണ്ഡ്യയുടെ പ്രതികരണം.

ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷം വിക്കറ്റിന് മാറ്റമുണ്ടായി.

ഇനിയും മത്സരങ്ങളിലൂടെ മുംബൈ ഇന്ത്യന്‍സ് കടന്നുപോകും. എവിടെയാണ് തിരുത്തേണ്ടതെന്ന് മനസിലാക്കും. പോരാട്ടം തുടരണമെന്നാണ് പറയാനുള്ളത്.യുദ്ധഭൂമിയില്‍ കീഴടങ്ങരുത്. മോശം ദിനങ്ങള്‍ക്ക് ശേഷം നല്ല ദിവസങ്ങള്‍ വരുമെന്നും ഹാര്‍ദ്ദിക്ക് പാണ്ഡ്യ വ്യക്തമാക്കി. മത്സരത്തില്‍ പാണ്ഡ്യയുടെ ചില തീരുമാനങ്ങള്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.

Related Articles

Back to top button