Cricket

ധോണി ചെന്നൈയെ ചതിക്കുന്നു!! മുന്‍ നായകനു പകരം അവരെ ടീമിലെടുക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ചെന്നൈ 28 റണ്‍സിന് വിജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി ഒമ്പതു വിക്കറ്റിന് 139ല്‍ അവസാനിച്ചു.

അതേ സമയം ചെന്നൈ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി മത്സരത്തില്‍ ഒമ്പതാമനായി ഇറങ്ങിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

പന്ത് ടൈം ചെയ്യുന്നതില്‍ ചെന്നൈ ബാറ്റര്‍മാര്‍ ഇന്നലെ പരാജയപ്പെട്ട സാഹചര്യത്തില്‍ ധോണി നേരത്തെ ഇറങ്ങണമായിരുന്നു എന്നാണ് ഭാജി പറയുന്നത്.19-ാം ഓവറിലെ അഞ്ചാം പന്തില്‍ ബാറ്റിംഗിനെത്തിയ ധോണി ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു.

വെറ്ററന്‍ താരം ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോള്‍ റീഡ് ചെയ്യാന്‍ കഴിയാതെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു താരം. ജഡേജ കളിച്ച സെന്‍സിബിള്‍ ഇന്നിംഗ്‌സ് ഇല്ലായിരുന്നു എങ്കില്‍ മത്സരഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു.

ധോണിയെക്കുറിച്ച് ഹര്‍ഭജന്‍ പറഞ്ഞത് ഇങ്ങനെയാണ്…”ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യണമെങ്കില്‍ എംഎസ് ധോണി കളിക്കരുത്. അവനെക്കാള്‍ നല്ലത് ഒരു ഫാസ്റ്റ് ബൗളറെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ്.

ധോണിയാണ് ടീമില്‍ തീരുമാനം എടുക്കുന്നത്. ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടത് അത്യാവശ്യം ആണെന്ന് അറിഞ്ഞിട്ടും അത് ചെയ്യാതെ ധോണി ടീമിനെ തളര്‍ത്തുകയാണ് ചെയ്തത്.” ഹര്‍ഭജന്‍ പറഞ്ഞു.

”ശാര്‍ദുല്‍ താക്കൂര്‍ ധോണിയേക്കാള്‍ മുന്നിലെത്തി. അദ്ദേഹത്തിന് ഒരിക്കലും ധോണിയെപ്പോലെ ഷോട്ടുകള്‍ അടിക്കാന്‍ കഴിയില്ല, എന്തുകൊണ്ടാണ് ധോണി ഈ തെറ്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല. ധോണി ചെയ്ത ഈ തെറ്റ് ഞാന്‍ അംഗീകരിക്കില്ല. സിഎസ്‌കെയ്ക്ക് വേഗത്തില്‍ റണ്‍സ് ആവശ്യമായിരുന്നു, മുന്‍ കളികളില്‍ ധോണി അത് ചെയ്തിട്ടുണ്ട്.

പഞ്ചാബ് കിംഗ്സിനെതിരായ സുപ്രധാന മത്സരത്തില്‍ അദ്ദേഹം പിന്നോട്ട് പോയത് ഞെട്ടിക്കുന്നതായിരുന്നു. ധോണി കാണിച്ചത് വമ്പന്‍ തെറ്റ് തന്നെയാണ് ‘ ഹര്‍ഭജന്‍ സിംഗ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ഇന്നലത്തെ മത്സരത്തില്‍ വിജയിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ചെന്നൈയ്ക്കായി. നിലവില്‍ 11 കളികളില്‍ 12 പോയിന്റാണ് സിഎസ്‌കെയ്ക്കുള്ളത്. അതേ സമയം 11 കളികളില്‍ എട്ടു പോയിന്റു മാത്രമുള്ള പഞ്ചാബിന്റെ സാധ്യതകള്‍ തുലാസിലാവുകയും ചെയ്തു.

Related Articles

Back to top button