Cricket

കളിക്കളത്തില്‍ അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും അനുസ്മരിപ്പിക്കുന്നു!! തുറന്നു പറച്ചിലുമായി ഹര്‍ഭജന്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേ ഓഫിലെത്താനുള്ള സാധ്യതകള്‍ നിലനിര്‍ത്തി.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലു വിക്കറ്റിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം.

ടോസ് നേടിയ ബംഗളൂരു ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു.

ഷാരൂഖ് ഖാന്‍(37), ഡേവിഡ് മില്ലര്‍(30),രാഹുല്‍ തെവാട്ടിയ(35) എന്നിവരായിരുന്നു ഗുജറാത്തിന്റെ പ്രധാന സ്‌കോറര്‍മാര്‍.

മുഹമ്മദ് സിറാജ്, വിജയകുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ ബംഗളൂരുവിനായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 13.4 ഓവറില്‍ 152 റണ്‍സ് നേടിയ ബംഗളൂരു ആറു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി(64), വിരാട് കോഹ് ലി(42) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ബംഗളൂരു വിജയത്തിന് അടിത്തറ പാകിയത്.

23 പന്തില്‍ 10 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഫഫിന്റെ 64 റണ്‍സ്. 27 പന്തില്‍രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെയാണ് കോഹ് ലിയുടെ 42 റണ്‍സ്.

ഒരു ഘട്ടത്തില്‍ 5.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 92 എന്ന നിലയില്‍ നിന്ന് 10.4 ഓവറില്‍ 117ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ആര്‍സിബിയെ ദിനേഷ് കാര്‍ത്തിക്(21), സ്വപ്നില്‍ സിംഗ്(15) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഇപ്പോഴിതാ വിരാട് കോഹ്ലിയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

കോഹ്ലിയെ സൂപ്പര്‍താരങ്ങളായ ജോ റൂട്ടുമായും സ്റ്റീവ് സ്മിത്തുമായും താരതമ്യപ്പെടുത്തുകയായിരുന്നു ഹര്‍ഭജന്‍. സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പ്രതികരിക്കവെയാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.

‘ വിരാട് കോഹ്ലി ഒരു ഇതിഹാസതാരമാണ്. കളിക്കളത്തില്‍ റൂട്ടിനെയും സ്മിത്തിനെയും പോലെയാണ് അവന്‍. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ റണ്ണുകളുടെ കാര്യത്തില്‍ ഈ മൂന്ന് ആളുകളും മികച്ച താരങ്ങളാണ്. ്ര

കിക്കറ്റില്‍ ആരുടെയും മുന്നില്‍ വിരാട് ഒന്നും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ സ്‌കോറിംഗ് മികവ് വളരെ മികച്ചതാണ്,’ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ഈ സീസണില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 542 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. 67 ആവറേജിലും 148 സ്ട്രൈക്ക് റേറ്റിലും ബാറ്റ് വീശിയ കോഹ് ലി തന്നെയാണ് റണ്‍വേട്ടക്കാരില്‍ മുമ്പനും.

വരും മത്സരങ്ങളിലും കോഹ്ലിയുടെ ബാറ്റില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. നിലവില്‍ എട്ടു പോയിന്റുള്ള ബംഗളൂരുവിന് അടുത്ത മൂന്ന് മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമേ പ്ലേ ഓഫ് സാധ്യതകള്‍ ഉള്ളൂ.

Related Articles

Back to top button