Cricket

അവന്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ പോക്കാണ് മോനേ…ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ഹര്‍ഭജന്‍ സിംഗ്

ഐപിഎല്ലിന്റെ സമയത്ത് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയ താരമാണ് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ.

രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ ആരാധകര്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം ടീം തുടര്‍ച്ചയായി തോറ്റതോടെ വിമര്‍ശനങ്ങള്‍ രൂക്ഷമായി. ഒടുവില്‍ ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഐപിഎല്ലിനു പിന്നാലെ താരത്തിന്റെ കുടുംബ ജീവിതം തകര്‍ന്നെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭാര്യ നതാഷ സ്റ്റാന്‍കോവിച്ച് വിവാഹബന്ധം വേര്‍പെടുത്താനുറച്ച് മുമ്പോട്ടു പോവുകയാണെന്നും പാണ്ഡ്യയുടെ സ്വത്തിന്റെ വലിയൊരു വിഭാഗം നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യയോട് അനുകമ്പ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

”കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ഒരു സ്വതന്ത്ര മനുഷ്യനല്ല” അതിനാല്‍ തന്നെ താരത്തിന് പിന്തുണ ആവശ്യം ആണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

ഒരു കളിക്കാരനെന്ന നിലയിലും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും പരാജയപ്പെട്ട താരത്തെ നിരന്തരം ആരാധകര്‍ വാക്കുകള്‍ കൊണ്ട് ആക്രമിച്ചിരുന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ പോലും രക്ഷയുണ്ടായില്ല.

എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നൈാണ് ഏവരും പ്രതീക്ഷിക്കുന്നത്.ുന്നു.

”അവന്‍ ആ നീല ജഴ്സി ധരിക്കുമ്പോള്‍, അവന്‍ ഒരു വ്യത്യസ്ത ഹാര്‍ദിക് പാണ്ഡ്യയാകും, കാരണം അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാനും വിക്കറ്റുകള്‍ നേടാനും കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം.

ഒരുപാട് ബുദ്ധിമുട്ടിയ താരമാണ് അവന്‍. ഇന്ത്യക്ക് വേണ്ടി നല്ല ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ അവന് സാധിക്കട്ടെ ‘ ഹര്‍ഭജന്‍ പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

” ഹാര്‍ദിക് ഫോമില്‍ എത്തിയാല്‍ ലോകകപ്പ് ജയിക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ കൂടും. അത്രയ്ക്ക് ഇംപാക്ട് ഉണ്ടാക്കാന്‍ പറ്റുന്ന താരമാണ് അവന്‍.” ഹര്‍ഭജന്‍ വ്യക്തമാക്കി. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Related Articles

Back to top button