Cricket

അവര്‍ ഇനിയും കളിക്കും !! കോഹ് ലിയുടെയും രോഹിതിന്റെയും വിരമിക്കലിനോട് ഗംഭീറിന്റെ പ്രതികരണം ഇങ്ങനെ…

വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിനോട് പ്രതികരണവുമായി ഗൗതം ഗംഭീര്‍.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുള്ള താരമായ ഗംഭീര്‍ ട്വന്റി20യില്‍ നിന്ന് വിരമിച്ച കോഹ് ലിയുടെയും രോഹിതിന്റെയും തീരുമാനത്തെ അഭിനന്ദിച്ചു.

ഇരുവരും തങ്ങളുടെ ട്വന്റി20 കരിയര്‍ ഉചിതമായ രീതിയിലാണ് അവസാനിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് വിജയത്തോടെ അവര്‍ വിരമിച്ചു. എഴുതിയ ഏതൊരു സ്‌ക്രിപ്റ്റിനേക്കാളും മികച്ചതാണിത്. രണ്ട് കളിക്കാരും മികച്ചവരാണ്. അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.

അവര്‍ രണ്ട് ഫോര്‍മാറ്റുകള്‍ കൂടി കളിക്കാന്‍ പോകുന്നു,ടെസ്റ്റ് ക്രിക്കറ്റും ഏകദിന ക്രിക്കറ്റും. അവര്‍ രാജ്യത്തിനും ടീമിനും തുടര്‍ന്നും സംഭാവന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി20 ലോകകപ്പ് കിരീടവിജയത്തിനു പിന്നാലെയാണ് ട്വന്റി20യില്‍ നിന്ന് വിരമിക്കുന്നതായി കോഹ് ലിയും പിന്നാലെ രോഹിതും പ്രഖ്യാപിച്ചത്.

‘ഇതെന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ടി20 മത്സരവുമാണ്.ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി”, കോഹ്ലി പറഞ്ഞു.

”ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് കളിക്കാന്‍ ആരംഭിച്ചത് മുതല്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഈ ഫോര്‍മാറ്റിനോട് വിടപറയാന്‍ ഇതിലും നല്ലൊരു സമയം വേറെയില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. ലോകകപ്പ് നേടാനാണ് ഞാന്‍ ആഗ്രഹിച്ചത്.”രോഹിത് പറഞ്ഞു.

ഇരുവര്‍ക്കും പിന്നാലെ കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജയും ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button