Cricket

അസോസിയേറ്റ് രാജ്യങ്ങളോട് ജാഗ്രത പാലിക്കാന്‍ പറഞ്ഞ് ഐസിസി !! അല്ലെങ്കില്‍ കിട്ടുക ഉഗ്രന്‍ പണിയെന്ന് മുന്നറിപ്പ്

ക്രിക്കറ്റില്‍ ഒത്തുകളി പോലെയുള്ള പ്രവണതകള്‍ കൂടുന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഉഗാണ്ടയില്‍ നിന്നുള്ള ഒരു കളിക്കാരനോട് മുന്‍ കെനിയന്‍ താരം ഒത്തുകളിയിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് സംഭവം നടന്നത്. മുന്‍ കെനിയന്‍ താരം ഉഗാണ്ടയിലെ ഒരു ക്രിക്കറ്റ് താരവുമായി വ്യത്യസ്ത നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന്, ഉഗാണ്ടയില്‍ നിന്നുള്ള കളിക്കാരന്‍ എസിയു ഉദ്യോഗസ്ഥര്‍ക്ക് സംഭവം പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

എന്തായാലും ഇതേത്തുടര്‍ന്ന് അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് ഐസിസി അപകട സൂചന നല്‍കിയിരിക്കുകയാണ്.

”ഇയാള്‍ ഉഗാണ്ടന്‍ ദേശീയ ടീമില്‍ നിന്നുള്ള ഒരു കളിക്കാരനെ ലക്ഷ്യം വച്ചതില്‍ അതിശയിക്കാനില്ല. വമ്പന്‍ ടീമുകളെ അപേക്ഷിച്ച് അസോസിയേറ്റ് രാജ്യങ്ങള്‍ അഴിമതിയുടെ സോഫ്റ്റ് ടാര്‍ഗെറ്റുകളാണ്, എന്നാല്‍ ഈ സാഹചര്യത്തില്‍, ഉഗാണ്ടന്‍ കളിക്കാരന്‍ കൃത്യമായ കാര്യങ്ങള്‍ ചെയ്തു. ഐസിസിയെ എത്രയും വേഗം അദ്ദേഹം അത് അറിയിക്കുകയായിരുന്നു” റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതിയ്ക്ക് പ്രേരണയുമായി ആരെങ്കിലും സമീപിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഐസിസിയുടെ അഴിമതി വിരുദ്ധ കോഡ്(എസിയു) പ്രകാരം ഇതിനെ കുറ്റമായിട്ടാണ് കാണുന്നത്.

ഒത്തുകളി, ഗെയിമിലെ വാതുവെപ്പ്, ആന്തരിക വിവരങ്ങളുടെ ദുരുപയോഗം, അന്വേഷണവുമായി സഹകരിക്കുന്നതില്‍ പരാജയപ്പെടല്‍ എന്നിവയാണ് മറ്റ് കുറ്റകൃത്യങ്ങള്‍.

”എല്ലാ സമയത്തും ചെറിയ രാജ്യങ്ങളെ താരങ്ങളെയാണ് ഇത്തരത്തില്‍ ഉള്ള ആളുകള്‍ സമീപിക്കുന്നത്. ടി20 ലോകകപ്പ് പോലുള്ള വലിയ ഇവന്റുകളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയുണ്ട്, എന്തായാലും ഇങ്ങനെ ആരെങ്കിലും ബന്ധപെട്ടാല്‍ അത് എസിയുവിനെ അറിയിച്ചാല്‍, കൃത്യമായ പ്രോട്ടോക്കോള്‍ പിന്തുടരുകയും ശരിയായ അന്വേഷണം നടത്തുകയും ചെയ്യുന്നു, ‘ ഐസിസി നല്‍കിയ സൂചനയില്‍ പറഞ്ഞു. എന്തായാലും സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണിപ്പോള്‍.

Related Articles

Back to top button