Cricket

ആര്‍സിബിയ്ക്കും രാജസ്ഥാനും ഇത് മുമ്പേ മനസ്സിലായി !! മാന്‍ഡ്രേക്കായി ദേവ്ദത്ത് പടിക്കല്‍; ഒരുപകാരവും ഇല്ലാത്ത താരമെന്ന് ആരാധകര്‍

ഈ ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 18 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു കഴിഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചു കൂട്ടിയത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍(55), നിക്കോളാസ് പൂറന്‍(29 പന്തില്‍ 75), ആയുഷ് ബദോനി(10 പന്തില്‍ 22) എന്നിവരുടെ ബാറ്റിംഗാണ് എല്‍എസ്ജിയ്ക്ക് തുണയായത്.

മുംബൈയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സില്‍ ഒതുങ്ങി. രോഹിത് ശര്‍മ(68), നമന്‍ ദിര്‍(62) എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാനായത്.

അതേ സമയം മത്സരം ജയിച്ചെങ്കിലും റണ്‍റേറ്റില്‍ പിന്നിലായതോടെ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു.

ഇതോടൊപ്പം ചര്‍ച്ചയാകുന്നത് ഒരു സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം എന്നറിയപ്പെട്ട മലയാളി താരം ദേവ്ദത്ത് പടിക്കലാണ്.

സീസണിലുടനീളം മോശം പ്രകടനം കാഴ്ചവച്ച താരത്തിന് അവസാന മത്സരത്തിലും മാറ്റമുണ്ടായില്ല.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് താരം പുറത്തായത്. മികച്ച ഒരു ഇന്‍സ്വിങ് ബോളില്‍ എല്‍.ബി.ഡബ്ലിയുവിലൂടെ ഗോള്‍ഡന്‍ ഡക്ക് ആയി പുറത്താക്കുകയായിരുന്നു താരം. വിക്കറ്റിനെതിരെ റിവ്യൂ എടുത്തെങ്കിലും തീരുമാനം താരത്തിന് എതിരായിരുന്നു.


ഈ സീസണില്‍ വമ്പന്‍ പരാജയം ആയിരുന്നു പടിക്കല്‍. 2024 സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 38 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. ഉയര്‍ന്ന സ്‌കോറാകട്ടെ 13 റണ്‍സും.


പടിക്കലിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ പരാജയമായ ഒരു സീസണായിരുന്നു 2024. ശരാശരിയും 71.7 സ്ട്രൈക്ക് റേറ്റും ആണ് താരത്തിന്. കുറഞ്ഞത് 50 പന്തുകളെങ്കിലും നേരിട്ടവരില്‍ സീസണിലെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും താരത്തിനാണ്.

വെറും മൂന്ന് ഫോര്‍ മാത്രമാണ് ഈ സീസണില്‍ താരത്തിന് നേടാന്‍ സാധിച്ചത്. ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളാണ് താരത്തിനു നേരെ ഉയരുന്നത്.


വെറുതെയല്ല ആദ്യം ആര്‍സിബിയും പിന്നീട് രാജസ്ഥാന്‍ റോയല്‍സും താരത്തെ ഒഴിവാക്കിയതെന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ആക്ഷേപം.

Related Articles

Back to top button